ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിൽ (DRDO) ജൂനിയർ റിസർച്ച് ഫെല്ലോ തസ്‌തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ബംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റിലെ (GTRE) ജെ.ആർ.എഫ് തസ്തികകളിലേയ്‌ക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് 16 മുതൽ അപേക്ഷിക്കാം
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഡി.ആർ.ഡി.ഒ റിക്രൂട്ട്മെന്റ് ആൻഡ് അസെസ്മെന്റ് സെന്റർ വെബ്സൈറ്റായ rac.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
അവസാന തീയതി
ഫെബ്രുവരി 14 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
അഭിമുഖത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരുടെ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. ഡി.ആർ.ഡി.ഒയുടെ ഔദ്യോഗിക വെബ്സൈറ്റായ www.drdo.gov.in ൽ പട്ടിക പരിശോധിക്കാം. രണ്ടു വർഷമായിരിക്കും ഫെലോഷിപ്പിന്റെ കാലാവധി. ഇത് ഉദ്യോഗാർത്ഥിയുടെ പ്രകടനം വിലയിരുത്തി 5 വർഷം വരെ നീട്ടിനൽകും.
സംസ്ഥാന ഔഷധസസ്യ ബോർഡിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു
വിദ്യാഭ്യാസ യോഗ്യത
ജൂനിയർ റിസർച്ച് ഫെലോഷിപ്പിന്റെ 7 ഒഴിവുകളിലേക്കാണ് ഇപ്പോൾ നിയമനം നടത്തുന്നത്. ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.ഇ/ ബി.ടെക് ബിരുദം ഒന്നാം ക്ലാസോടെ പാസായിരിക്കണം. ഇതിന് പുറമെ ഗേറ്റ് സ്കോറും കണക്കാക്കും. ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് എം.ഇ/ എം.ടെക് യോഗ്യതകളുള്ളവർക്കും അപേക്ഷിക്കാം. ഗേറ്റ് 2020, ഗേറ്റ് 2021 സ്കോറുകൾ മാത്രമേ പരിഗണിക്കുകുള്ളൂ.
പ്രായപരിധി
28 വയസാണ് ജെ.ആർ.എഫിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. പട്ടിക ജാതി/ പട്ടിക വർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവവും ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവും ലഭിക്കും.
Share your comments