ഡി.ആർ.ഡി.ഒ യിലെ അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്, ട്രേഡ് അപ്രിന്റീസ് എന്നിവയിലായാണ് അപ്രൻ്റീസ് ഒഴിവുകൾ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡി.ആർ.ഡി.ഒയുടെ റിസേർച്ച് സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റായ rcilab.in സന്ദർശിച്ച് അപേക്ഷിക്കാം. 150 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഐ.ഒ.സി.എല്ലിലെ 600ൽപ്പരം അപ്രന്റീസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
അവസാന തീയതി
ഫെബ്രുവരി 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ജനുവരി 25 മുതൽ അപേക്ഷിക്കാം.
ഇതിനകം അപ്രിന്റീസ് ട്രെയിനിംഗ് കഴിഞ്ഞവർക്കും നിലവിൽ അപ്രിന്റീസ് ട്രെയിനിംഗിലുമുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
ഒഴിവുകൾ
ഗ്രാജ്വേറ്റ് അപ്രന്റീസ്- 40 ഒഴിവുകൾ
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്- 60 ഒഴിവുകൾ
ട്രേഡ് അപ്രിന്റീസ്- 50 ഒഴിവുകൾ
എന്നിങ്ങനെ ആകെ 150 ഒഴിവുകളുണ്ട്.
ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ നഴ്സിംഗ് സൂപ്രണ്ടൻ്റ്, ഫാർമസിസ്റ്റ്, എന്നീ തസ്തികകളിൽ ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
ഗ്രാജ്വേറ്റ് അപ്രന്റീസ്- ബി.ഇ/ ബി.ടെക് (ഇി.സി.ഇ, ഇ.ഇ.ഇ, സി.എസ്.ഇ, മെക്കാനിക്കൽ, കെമിക്കൽ), ബി.കോം, ബി.എസ്.സി എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്- ഡിപ്ലോമ (ഇ.സി.ഇ, ഇ.ഇ.ഇ, സി.എസ്.ഇ, മെക്കാനിക്കൽ, കെമിക്കൽ)
ട്രേഡ് അപ്രന്റീസ്- ഐ.ടി.ഐ (ഫിറ്റർ, ടേർണർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, വെൽഡൽ)
പ്രായപരിധി
18 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാനാവില്ല. 2022 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
തെരഞ്ഞെടുപ്പ്
യോഗ്യത പരീക്ഷയിൽ ലഭിച്ച മാർക്കിന്റെയും എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഇതിന് പുറമെ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനുമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡി.ആർ.ഡി.ഒയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
Share your comments