
:വേനൽ ശക്തമാ യതോടെ കിളികളും ശലഭങ്ങളും വെള്ളം കിട്ടാതെ ദുരിതത്തിലാണ് അവയ്ക്ക് ഒരിറ്റു സാന്ത്വനവുമായി ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ.സ്കൂൾ പരിസരത്തു വിവിധയിടങ്ങളിൽ തണ്ണീർക്കുടങ്ങൾ സ്ഥാപിച്ചാണ് കുട്ടികൾ മാതൃകയായത്.മൺപാത്രങ്ങളിൽ വെള്ളം നിറച്ചാണ് തണ്ണീർക്കുടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.കുട്ടികളിൽ പരിസ്ഥിതി സ്നേഹം, സഹജീവികളോടു കാരുണ്യം തുടങ്ങിയവ വളർത്തുന്നതിനു വേണ്ടിയാണ് ഇത്തരം പ്രവർത്ത നങ്ങൾ സ്കൂളിൽ നടപ്പിലാക്കുന്നത്.അധ്യാപിക ബിന്ദു നന്ദന നേതൃത്വം നൽകി.
Share your comments