എറണാകുളം: പാടശേഖരങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്ന പദ്ധതിക്ക് എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) യുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ഊഴക്കോട് - കുന്നപ്പിള്ളി പാടശേഖരത്തിലെ 45 ഏക്കറിലാണ് വളപ്രയോഗം നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ: ഈ വളപ്രയോഗം അറിഞ്ഞാൽ കരിമീൻ കൃഷിയിൽ മിന്നും വിജയം
പാടശേഖരത്തിലെ ചാഴിയുടെ നിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ഫിഷ് അമിനോ ആസിഡാണ് പദ്ധതിയുടെ ഭാഗമായി തളിച്ചത്. പഞ്ചായത്തിനെ ജൈവ കൃഷിയിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 13-ാം വാര്‍ഡില്‍ രൂപീകരിച്ച എടയ്ക്കാട്ടുവയല്‍ ജൈവ എന്ന ഗ്രൂപ്പാണ് ഫിഷ് അമിനോ ആസിഡ് നിര്‍മ്മിച്ചു നല്‍കിയത്. ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടാസ് എന്ന സ്ഥാപനത്തില്‍ നിന്നാണ് ഡ്രോണ്‍ എത്തിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: കർഷകരെ ശാക്തീകരിക്കുന്നതിൽ ഡ്രോണുകൾ നിർണായകം: ഭാരത് ഡ്രോണ്‍ മഹോത്സവിൽ പ്രധാനമന്ത്രി
എടക്കാട്ടുവയല്‍ ജൈവ ഗ്രൂപ്പ് ഉത്പാദിപ്പിക്കുന്ന ജൈവ ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ഒന്നാം വാര്‍ഡ് മെമ്പര്‍ ജോഹര്‍ എന്‍ ചാക്കോ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി മേനോന്‍, വാട്ടര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് ജോഷി വര്‍ഗീസ്, മുളന്തുരുത്തി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലേഖ കാക്കനാട്, കൃഷി ഓഫീസര്‍ യദു രാജ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബോബന്‍ കുര്യാക്കോസ്, വാര്‍ഡ് മെമ്പര്‍ കെ.ജി. രവീന്ദ്രനാഥ്,
കൃഷി അസിസ്റ്റന്റ് കെ.എം സുനില്‍, ആത്മ അസിസ്റ്റന്റ് ടെക്‌നോളജി മാനേജര്‍ സ്വപ്ന, പാടശേഖര സമിതി ഭാരവാഹികളായ എബ്രഹാം കെ ജോസഫ്, ജോസഫ് ആന്റണി, സി.ടി സിബിമോന്‍, മുന്‍ പഞ്ചായത്ത് മെന്റര്‍മാരായ വി.എന്‍ ഗോപി, ഒ.പി ഗോപിനാഥ്, ജൈവ കൃഷി ഗ്രൂപ്പ് പ്രസിഡന്റ് കെ.കെ.ഗോപി, സെക്രട്ടറി ജിജിമോന്‍ ചാത്തനാട്ടിക്കല്‍, ഊഴക്കോട് - കുന്നപ്പിള്ളി പാടശേഖര സമിതി സെക്രട്ടറി എബ്രഹാം കെ. ജോസഫ്, കാര്‍ഷിക കര്‍മ്മസേന സൂപ്പര്‍വൈസര്‍ ദീപ തമ്പി, വിവിധ പാടശേഖര സമിതിയിലെ കര്‍ഷകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Share your comments