സംസ്ഥാനത്ത്,ചെറിയ ഉള്ളി, സവാള എന്നിവയ്ക്ക് പിന്നാലെ മുരിങ്ങക്കായുടെ വിലയും കുതിക്കുന്നു.
മലയാളിയുടെ തൊടികളിൽ സമൃദ്ധമായിരുന്ന മുരിങ്ങാക്കായുടെ വില കിലോയ്ക്ക് 350 രൂപ യാണ് മൊത്തവ്യാപാരികൾ 250 രൂപയ്ക്കു മുകളിലാണ് വിൽക്കുന്നത്.കിലോയയ്ക്ക് 30, 40 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇത്. ഒരു മുരിങ്ങയ്ക്കയ്ക്ക് 25-30 രൂപയോളമാണ് വില. കർണാടകയിൽ മുരിങ്ങക്കായുടെ വിലയിൽ 700 ശതമാനം വർധനയാണ് ഉണ്ടായത്. ആഗസ്റ്റിൽ 50-70 രൂപ നിലവാരത്തിലായിരുന്ന മുരിങ്ങക്കായ്ക്ക് കഴിഞ്ഞയാഴ്ച്ച വില കിലോഗ്രാമിന് 350 രൂപയോളം എത്തിയിരുന്നു.
കേരളത്തിൽനിന്ന് മുരിങ്ങാക്കായ കിട്ടാനില്ലാതായതാണ് ഇത്രയും വിലവർധനയ്ക്ക് കാരണമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. ഈ സീസണിൽ മുരിങ്ങ കേരളത്തിൽ വളരെ കുറവാണ്. തമിഴ്നാട്ടിൽ നിന്നുൾപ്പെടെ ലഭ്യത കുറഞ്ഞതും മുരിങ്ങക്കായുടെ വില വർധനയ്ക്കു കാരണമായി.തമിഴ്‌നാട്ടിൽ നിന്നാണ് മുരിങ്ങക്ക വലിയതോതിൽ കൊണ്ടു വരാറുള്ളത്. എന്നാൽ ഇത്തവണ തമിഴ്‌നാട്ടിലും മുരിങ്ങവിളവ് കുറഞ്ഞു.
കേരളത്തിലേക്ക് വഡോദരയിൽ നിന്നാണിപ്പോൾ മുരിങ്ങക്കാ വരുന്നത്. കനത്ത മഴയ്ക്കു ശേഷം തമിഴ്നാട്ടിൽ ഉണ്ടാകുന്ന മുരിങ്ങക്കായ്ക്ക് നല്ല വണ്ണവും ,നിറക്കുറവുമാണ്.അതിനു വില കുറവാണെങ്കിലും ആവശ്യക്കാരില്ല.തമിഴ്നാട്ടിലും കേരളത്തിലും മുരിങ്ങക്ക പാകമായി ത്തുടങ്ങിയതിനാൽ അടുത്ത മാസം വില 150 രൂപയിലേക്കു താഴുമെന്നാണു പ്രതീക്ഷ.
Share your comments