<
  1. News

E-Shram Card Registration: വിദ്യാർഥികൾക്കും അംഗമാകാം,രജിസ്ട്രേഷൻ എളുപ്പവഴി അറിയുക

തൊഴിലാളികളുടെയും തൊഴിലില്ലാത്തവരുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം, അവർക്ക് സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുമായാണ് ഇ-ശ്രം കാർഡിലൂടെ ലക്ഷ്യമിടുന്നത്.

Anju M U
E-Shram
E-Shram Card Registration: വിദ്യാർഥികൾക്കും അംഗമാകാം

അസംഘടിത മേഖലയിലെ ജനങ്ങളുടെ ദുസ്സഹമായ ജീവിതസാഹചര്യങ്ങളിൽ കൈത്താങ്ങ് നൽകുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ-ശ്രം കാർഡ്. സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും മറ്റും ഇ-ശ്രം കാർഡ് സഹായിക്കുന്നു. തൊഴിലാളികളുടെയും തൊഴിലില്ലാത്തവരുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം, അവർക്ക് സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുമായാണ് ഇ-ശ്രം കാർഡിലൂടെ ലക്ഷ്യമിടുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഇ-ശ്രാം കാർഡിൽ നിന്ന് എങ്ങനെ, എത്ര ആനുകൂല്യങ്ങൾ ലഭ്യമാകും?

ദിവസ വേതന തൊഴിലാളികൾ, നിരക്ഷരർ, കർഷകർ, മറ്റ് ചില വിദ്യാർഥികൾ എന്നിവർക്കും ഇ- ശ്രം കാർഡിൽ അംഗത്വം നേടാം.

ഇതുവരെ രാജ്യത്തെ 27 കോടിയിലധികം ആളുകളാണ് ഈ കാർഡിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്.
ഇ-ശ്രം കാർഡ് ലഭിക്കണമെങ്കിൽ പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യേണ്ടതും ആവശ്യമാണ്. 16 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്കുൺ ഇ-ശ്രമം കാർഡ് ലഭിക്കും. എന്നാൽ ഇതിനും ചില നിബന്ധകളുണ്ട്.

ഇ- ശ്രം കാർഡ്; ആനുകൂല്യം ലഭിക്കുന്നത് ഇവർക്കൊക്കെ

1. ഇ-ശ്രമം പോർട്ടലിൽ, 16 വയസിനും 59 വയസിനും ഇടയിൽ പ്രായമുള്ള അസംഘടിത മേഖലയിലെ ആളുകൾക്ക് അംഗമാകാം.

2. 16 വയസ്സിന് താഴെയും 59 വയസ്സിന് മുകളിലും പ്രായമുള്ളവർക്ക് ലേബർ കാർഡ് ലഭിക്കുന്നതല്ല.

ബന്ധപ്പെട്ട വാർത്തകൾ: ഇ-ശ്രാം കാർഡ്: 2 ലക്ഷം രൂപയുടെ വരെ ആനുകൂല്യം നൽകി സർക്കാർ, എങ്ങനെ രജിസ്റ്റർ ചെയ്യാം

3. ഇതുകൂടാതെ, 16 വയസിന് മുകളിലുള്ള തൊഴിൽ രഹിതരായ വിദ്യാർഥികൾക്കും ഇ-ശ്രം കാർഡ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ അർഹതയുണ്ട്.

4. എന്നാൽ ഇപിഎഫ്ഒയിലോ ഇഎസ്ഐസിയിലോ അംഗങ്ങളായ ആളുകൾക്ക് ഇ-ശ്രം കാർഡിവന്റെ ആനുകൂല്യം ലഭിക്കില്ല.

ഇ- ശ്രം കാർഡ്;ആനുകൂല്യങ്ങൾ...

1. ഉത്തർപ്രദേശ് സർക്കാർ എല്ലാ മാസവും 500 രൂപ ഇ-ശ്രം കാർഡ് ഉടമകളുടെ അക്കൗണ്ടിലേക്ക് കൈമാറുന്നുണ്ട്.
2. ഇ-ശ്രാം കാർഡ് ഉടമകൾക്ക് പ്രീമിയം അടക്കാതെ തന്നെ 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.
3. ഈ കാർഡ് കൈവശമുള്ള തൊഴിലാളികൾക്ക് എല്ലാ സർക്കാർ പദ്ധതികളുടെയും ആനുകൂല്യം ലഭിക്കുന്നതാണ്.

എങ്ങനെ രജിസ്റ്റർ ചെയ്യണം

1. രജിസ്ട്രേഷന് ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, വൈദ്യുതി ബിൽ അല്ലെങ്കിൽ റേഷൻ കാർഡ്, സജീവ മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്.

2. ആദ്യം eshram.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.

3. ഇവിടെ 'Register on eSHRAM' എന്നതിൽ ക്ലിക്ക് ചെയ്യുക.

4. തുടർന്ന് നിങ്ങളുടെ ഫോൺ നമ്പർ നൽകുക, ശേഷം CAPCHA കോഡ് നൽകുക, തുടർന്ന് നിങ്ങളുടെ ഫോൺ നമ്പരിൽ ലഭിക്കുന്ന OTP നൽകുക.

5. ഇതിനുശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക. പേര്, വിലാസം, ശമ്പളം, വയസ്സ് തുടങ്ങിയ നിങ്ങളുടെ സ്വകാര്യ വിവരങ്ങളാണ് നൽകേണ്ടത്.

6. ഇതിനുശേഷം, ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും ഫോം സമർപ്പിക്കുകയും വേണം.

ബന്ധപ്പെട്ട വാർത്തകൾ: e-Shram Card Update: അടുത്ത ഗഡു 1000 രൂപ ലഭിക്കണമെങ്കിൽ ഉടനടി ഈ ചെറിയ തെറ്റുകൾ തിരുത്തൂ

7. ഇതോടെ പോർട്ടലിലെ ഓൺലനായുള്ള രജിസ്ട്രേഷൻ പൂർത്തിയാകും.

English Summary: E-Shram Card Registration: Students Can Register To Get Benefits Of Govt Schemes, Know How To Register In Simple Way

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds