1. News

എടിഎമ്മിലൂടെ സ്വര്‍ണ്ണം വാങ്ങൽ വിൽക്കൽ സൗകര്യമൊരുക്കി ഗോൾഡ്‌സിക്ക ലിമിറ്റഡ്, ഹൈദരാബാദ്

എടിഎം ഉപയോക്താക്കൾക്ക് ഇനി സ്വർണ്ണം എ ടി എമ്മിലൂടെ വാങ്ങാൻ സാധിക്കും. അര ഗ്രാം നാണയങ്ങൾ മുതൽ 100 ഗ്രാം ബാറുകൾ വരെയുള്ള സ്വർണ്ണം ശുദ്ധതയും ഭാരവും സെർട്ടിഫൈ ചെയ്‌താണ്‌ ലഭ്യമാകുക. എടിഎമ്മുകളിൽ നിന്ന് സ്വർണം വാങ്ങാൻ കഴിയുന്ന പ്രീപെയ്ഡ് കാർഡുകൾ നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്.

Meera Sandeep
Goldsikka Ltd., Hyderabad facilitates buying and selling of gold through ATMs
Goldsikka Ltd., Hyderabad facilitates buying and selling of gold through ATMs

എടിഎം ഉപയോക്താക്കൾക്ക് ഇനി സ്വർണ്ണം എ ടി എമ്മിലൂടെ വാങ്ങാൻ സാധിക്കും.  അര ഗ്രാം നാണയങ്ങൾ മുതൽ 100 ​​ഗ്രാം ബാറുകൾ വരെയുള്ള സ്വർണ്ണം ശുദ്ധതയും ഭാരവും സെർട്ടിഫൈ ചെയ്‌താണ്‌ ലഭ്യമാകുക.  എടിഎമ്മുകളിൽ നിന്ന് സ്വർണം വാങ്ങാൻ കഴിയുന്ന പ്രീപെയ്ഡ് കാർഡുകൾ നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്. പിന്നീട്, പർച്ചേസുകൾ നടത്തുന്നതിന് വിവിധ ബാങ്ക് കാർഡുകളും സംയോജിപ്പിക്കുമെന്ന് ഗോൾഡ്‌സിക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും പ്രൊമോട്ടറുമായ സൈ തരൂജ് പറഞ്ഞു. എടിഎമ്മിലൂടെ പണം പിൻവലിക്കുന്നത് പോലെ സ്വര്‍ണം വാങ്ങാനും വിൽക്കാനും സാധിക്കും.  ഇന്ത്യയിലെ ആദ്യ ഗോൾഡ് എടിഎമ്മുമായി എത്തിയിരിക്കുകയാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഗോൾഡ്‌സിക്ക ലിമിറ്റഡ്, ഹൈദരാബാദ്.

ബന്ധപ്പെട്ട വാർത്തകൾ: കാർഡില്ലാതെയും എടിഎമ്മിൽ നിന്ന് പണമെടുക്കാം…

സ്വർണ്ണം വാങ്ങാൻ മാത്രമല്ല വിൽക്കാനും കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഗോൾഡ് എടിഎം ലോഞ്ച് ആണിത്.  ഈ എടിഎമ്മുകൾ വഴി സ്വർണ്ണം വാങ്ങാൻ എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാം. മറ്റ് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് പോലെ തന്നെ ഗോൾഡ് എടിഎമ്മിലൂടെ എളുപ്പത്തിൽ സ്വർണം വാങ്ങുന്നതിന് പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് സ്മാർട്ട് കാർഡുകളും ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്നുണ്ട്.

ഇന്ത്യയിൽ ഉടനീളം ഒരു വര്‍ഷത്തിനുള്ളിൽ 3,000 ഗോൾഡ് എടിഎമ്മുകൾ സ്ഥാപിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ഒരു വര്‍ഷത്തിനുള്ളിൽ 3000 ഗോൾഡ് എടിഎമ്മുകൾ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ചെന്നൈ ആസ്ഥാനമായുള്ള ട്രൂനിക്സ് ഡാറ്റാവെയർ എൽഎൽപിയുമായി ചേര്‍ന്നാണ്ഇന്ത്യയിലെ തന്നെ ആദ്യ ഗോൾഡ് എടിഎം പ്രവര്‍ത്തനങ്ങൾക്കായി കമ്പനി സഹകരിക്കുന്നത്. ധനകാര്യ മേഖലയിലെ വിവിധ ആവശ്യങ്ങൾക്കും ബാങ്കിങ് സേവനങ്ങൾക്കും കമ്പനി സോഫ്റ്റ്‌വെയർ സൊല്യൂഷനുകൾ നൽകുന്നുണ്ട്. ആഗോളതലത്തിൽ നിരവധി ബാങ്കുകൾക്ക് സുരക്ഷിതമായ സേവനങ്ങൾ നൽകുന്ന കമ്പനികളിൽ ഒന്നാണിത്.

ബന്ധപ്പെട്ട വാർത്തകൾ: സ്വർണ്ണം വാങ്ങുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

ഓരോ മെഷീനിലും അഞ്ച് കിലോഗ്രാം സ്വർണ്ണം വീതമാണ് നിക്ഷേപിക്കുക. ഉയര്‍ന്ന ഗുണനിലവാരമുള്ള, ബിഐഎസ് ഹാൾമാർക്ക്ഡ് സ്വര്‍ണ്ണമാണ് ലഭിക്കുക. 0.5 ഗ്രാം മുതൽ 100 ഗ്രാം വരെ സ്വർണം വിതരണം ചെയ്യാൻ ഈ യന്ത്രത്തിന് കഴിയും. ഓരോ ദിവസത്തെയും മാർക്കറ്റ് വിലയിൽ ആകും സ്വര്‍ണ്ണം ലഭ്യമാകുക. മറ്റ് ഉത്പന്നങ്ങൾ വാങ്ങുന്നത് പോലെ തന്നെ എല്ലാവർക്കും സ്വർണ്ണം വാങ്ങാനുമാകും. ഓരോ ഗ്രാം സ്വർണ്ണവും മെഷീനിൽ പ്രദർശിപ്പിക്കും. ഗുണനിലവാരം, തൂക്കം, സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകൾ ഒഴിവാക്കാനാണ് പ്രോട്ടോടൈപ്പ് മെഷീനുകളിൽ പ്രവർത്തിപ്പിക്കുന്നത്.

English Summary: Goldsikka Ltd., Hyderabad facilitates buying and selling of gold through ATMs

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters