തൊഴിലാളികൾ, കൃഷിക്കാർ, കുടിയേറ്റ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ഗാർഹിക തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികൾ, മറ്റ് അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിങ്ങനെ കോടിക്കണക്കിന് തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച സാമൂഹിക സുരക്ഷാ പദ്ധതിയാണ് ഇ- ശ്രം.
ബന്ധപ്പെട്ട വാർത്തകൾ: ഇ ശ്രം -: തൊഴിലാളികളുടെ അക്കൗണ്ടിൽ 1000 രൂപ, 1.5 കോടി തൊഴിലാളികൾക്ക് മെയിന്റനൻസ് അലവൻസ്
രാജ്യത്ത് അസംഘടിത മേഖലയിൽ പണിയെടുക്കുന്ന 38 കോടി തൊഴിലാളികളുടെ ഡാറ്റാബേസുകൾ ഇ- ശ്രം പോർട്ടലിൽ ഉൾക്കൊള്ളുന്നു. തൊഴിലാളികളുടെ വീടുകളിൽ അവർക്കാവശ്യമായ സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക എന്നതാണ് ഇ- ശ്രമിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികൾക്ക് ഒരു യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ നൽകുകയും അതുവഴി ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.
ഇ-ശ്രം കാർഡിന്റെ പ്രയോജനങ്ങൾ (Benefits of e-Shram Card)
-
അസംഘടിത തൊഴിലാളികൾക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ) വഴി ഒരു വർഷത്തേക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
-
അപകട മരണമോ സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചവർക്ക് 2 ലക്ഷം രൂപ നൽകും. ഭാഗിക വൈകല്യം സംഭവിച്ചാൽ ഒരു ലക്ഷം രൂപ അനുവദിക്കുന്നു.
-
ദുരന്തങ്ങളിലും പകർച്ചവ്യാധികളിലും അസംഘടിത തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം ലഭ്യമാക്കുന്നു.
ഇ-ശ്രാം കാർഡ് ഇൻസ്‌റ്റാൾമെന്റ് പരിശോധിക്കുന്നതെങ്ങനെ? (How to Check e-Shram Card Instalment?)
മഹാമാരിയുടെ കാലഘട്ടത്തിൽ, കൃഷിക്കാരുൾപ്പെടുന്ന അസംഘടിത തൊഴിലാളികൾക്ക് ഇ-ശ്രം കാർഡ് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിച്ചിരുന്നു. കൊവിഡ് മഹാമാരി മൂന്നാം തരംഗത്തിൽ എത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ, ഉത്തർപ്രദേശിൽ തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് യോഗി സർക്കാർ 1000 രൂപ നിക്ഷേപിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലെ രണ്ട് ഗഡുക്കളായാണ് ഈ തുക നിക്ഷേപിച്ചിരിക്കുന്നത്.
ഇതുകൂടാതെ, മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇ- ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്. പദ്ധതിയുടെ പ്രതിവർഷ പ്രീമിയം തുക 12 രൂപയാണ്. ഓരോ വർഷവും ഈ സ്കീം സ്വയം പുതുക്കണം. ഇ- ശ്രം കാർഡിൽ അംഗത്വമെടുക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 18 വയസ്സും പരമാവധി പ്രായപരിധി 70 വയസ്സുമാണ്.
നിങ്ങളുടെ അക്കൗണ്ടിൽ പഴയ ഗഡു വന്നിട്ടുണ്ടോ ഇല്ലയോ എന്നത് പരിശോധിക്കാനുള്ള മാർഗങ്ങളാണ് ചുവടെ വിവരിക്കുന്നത്.
ഇതിനായി നിങ്ങൾക്ക് അക്കൗണ്ടുള്ള ബാങ്കിലെ ഇൻസ്‌റ്റാൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കണം.
-
ബാങ്കിൽ നേരിട്ട് പോയോ അതുമല്ലെങ്കിൽ ബാങ്കിന്റെ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ചോദിച്ചോ വിശദ വിവരങ്ങൾ അറിയാം.
-
അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയിക്കുന്ന, ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഫോൺ നമ്പറിലേക്ക് അയച്ച സന്ദേശം പരിശോധിക്കുക.
-
Google Pay അല്ലെങ്കിൽ Paytm പോലുള്ള മൊബൈൽ വാലറ്റുകളിലൂടെയും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാം.
ഇ- ശ്രം പോർട്ടലിൽ ആർക്കൊക്കെ ഭാഗമാകാം? (Who can Register for e-shram?)
വഴിയോര കച്ചവടക്കാർ, കർഷകർ, കർഷക തൊഴിലാളികൾ, മത്സ്യ തൊഴിലാളികളും, വിൽപ്പനക്കാരും, മൃഗങ്ങളെ വളർത്തുന്നവർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, ആശാരിമാർ, ഹെൽപ്പർമാർ, ഹെഡ് ലോഡ് വർക്കർമാർ, ഓട്ടോറിക്ഷ, ബസ്, ചരക്ക് വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും, നെയ്ത്തുകാർ, തുകൽ തൊഴിലാളികൾ, പച്ചക്കറി-പഴം കച്ചവടക്കാർ, ബീഡി തൊഴിലാളികൾ എന്നിവർക്ക് ഇതിൽ ഭാഗമാകാം.
പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അംഗനവാടി ടീച്ചർമാർ , ആയമാർ, വീടുകളിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ, പപ്പടം, കേക്ക് പോലുള്ള ചെറുകിടമേഖലയിലെ നിർമാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, ബാർബർമാർ എന്നിവക്കും ആനുകൂല്യങ്ങൾ ലഭിക്കും.
കൂടാതെ, മറ്റ് എല്ലാ സ്ഥാപനങ്ങളിലേയും പിഎഫ് ( PF), ഇഎസ്ഐ (ESI) ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത തൊഴിലാളികളും പദ്ധതിയ്ക്ക് അർഹരാണ്. എന്നാൽ, ആദായനികുതി അടയ്ക്കുന്നവരും പിഎഫ്, ഇഎസ്ഐ എന്നിവ ലഭിക്കുന്നവരും ഇതിൽ അംഗമാകരുത്.
Share your comments