-
-
News
ചൊവ്വയില്‍ മണ്ണിരയെ വളര്‍ത്തി ഗവേഷകര്‍
ചൊവ്വയിലേതിന് സമാനമായ മണ്ണില്‍ മണ്ണിരയെ വളര്‍ത്തി നെതര്‍ലന്റിലെ ഒരുകൂട്ടം ഗവേഷകര്‍. മണ്ണിര ചൊവ്വയില്‍ വളരുകമാത്രമല്ല പെറ്റുപെരുകുകയും ചെയ്യുമെന്ന് പരീക്ഷണം തെളിയിച്ചു.
അമേരിക്കന്‍ ബഹിരാകാസ ഏജന്‍സി നാസ തയ്യാറാക്കിയ മണ്ണിലാണ് റുക്കോള ചെടിയും മണ്ണിരകളും ഗവേഷകര്‍ വളര്‍ത്തിയത്. ചൊവ്വയില്‍ ജീവികള്‍ക്ക് നിലനില്‍ക്കാനാവുമെന്ന കണ്ടെത്തല്‍ അവിടെ മനുഷ്യകോളനി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം പകരുമെന്ന് ഗവേഷകര്‍ പറയുന്നു.

രണ്ട് കുഞ്ഞുങ്ങള്‍ക്കാണ് പരിശീലനശാലയില്‍ മണ്ണിര ജന്മം നല്‍കിയത്. സസ്യങ്ങള്‍ ചൊവ്വയില്‍ വളരുമെന്ന് നേരത്തേ തെളിയിക്കപ്പെട്ടിരുന്നു.
ചൊവ്വാ ഗവേഷണത്തില്‍ നിര്‍ണായകമായ ഉപകരണമാണ് കൃത്രിമ ചൊവ്വാമണ്ണ്. മാര്‍സ് റോവര്‍ പര്യവേക്ഷണപേടകം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാസ ചൊവ്വാ മണ്ണ് തയ്യാറാക്കിയത്. ചൊവ്വയില്‍ ലഭ്യമായ വസ്തുക്കളുടെ മിശ്രിതമാണിത്. ജൈവഘടനകളുള്ള ഭൂമിയിലെ മണ്ണുമായി ചൊവ്വയിലെ മണ്ണിനെ താരതമ്യപ്പെടുത്താനാവില്ലയെങ്കിലും ഭൂമിയിലുള്ള വെള്ള മണലിനെക്കാള്‍ മണ്ണിരകള്‍ക്ക് വളരാന്‍ മികച്ചതാണ് ചൊവ്വയിലെ മണ്ണെന്ന് ഗവേഷകര്‍ പറയുന്നു
English Summary: earthworm can be grown in mars
Share your comments