ഇടനിലക്കാരില്ലാതെ പൊതുജനങ്ങൾക്ക് ജൈവപച്ചക്കറിയും കൃഷിക്കാവശ്യമായ ജൈവ ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനായി പാറശാലയിൽ കൃഷി വകുപ്പിന്റെ എക്കോഷോപ്പുകൾ പ്രവർത്തനം ആരംഭിച്ചു. എക്കോഷോപ്പ് സി.കെ. ഹരീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കൃഷിഭവന്റെ കീഴിൽ രൂപീകരിച്ചിട്ടുള്ള കർഷക ഗ്രൂപ്പുകൾക്കാണ് എക്കോഷോപ്പുകളുടെ ചുമതല. കൃഷി ഓഫീസറുടെ മേൽനോട്ടത്തിലാണ് എക്കോഷോപ്പുകൾ പ്രവർത്തിക്കുന്നത്. കർഷകരിൽ നിന്ന് നേരിട്ടാണ് എക്കോഷോപ്പുകളിലേക്കാവശ്യമായ കാർഷികോൽപ്പന്നങ്ങൾ വാങ്ങുന്നത്. കൃഷിക്കാവശ്യമായതെന്തും ഒരു കുടക്കീഴിൽ ലഭ്യമാകാൻ എക്കോഷോപ്പുകൾ വഴി സാധിക്കും. പാറശ്ശാല ബ്ലോക്കിനു കീഴിലുള്ള തിരുപുറം, കുളത്തൂർ, പൂവാർ എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ എക്കോഷോപ്പുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ഗുണമേന്മയുള്ള പച്ചക്കറികളും കാർഷിക ഉൽപാദനോപാധികളുമാണ് ഷോപ്പുകൾ വഴി വിതരണം ചെയ്യുന്നത്.
ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകയുമാണ് എക്കോഷോപ്പുകൾ വഴി കൃഷിവകുപ്പ് ലക്ഷ്യമിടുന്നതെന്ന് പാറശ്ശാല കൃഷി അസിസ്റ്റന്റ് ഡയറക്ടർ എൽ.എസ്. ജയറാണി പറഞ്ഞു.
ഇടനിലക്കാരില്ലാതെ ജൈവപച്ചക്കറി വിൽക്കാൻ പാറശാലയിൽ കൃഷി വകുപ്പിന്റെ എക്കോഷോപ്പുകൾ
ഇടനിലക്കാരില്ലാതെ പൊതുജനങ്ങൾക്ക് ജൈവപച്ചക്കറിയും കൃഷിക്കാവശ്യമായ ജൈവ ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനായി പാറശാലയിൽ കൃഷി വകുപ്പിന്റെ എക്കോഷോപ്പുകൾ പ്രവർത്തനം ആരംഭിച്ചു. എക്കോഷോപ്പ് സി.കെ. ഹരീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
Share your comments