കേരളത്തിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെ സംബന്ധിച്ച വിശദാംങ്ങള്‍ ഉള്‍പ്പെടുത്തി വിനോദസഞ്ചാര വകുപ്പ് തയ്യാറാക്കിയ മൈക്രോ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സഹകരണ, ടൂറിസം, ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.47 ഇക്കോടൂറിസം കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും 35 ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ നിലവിലുള്ള 100-ല്‍ പരം വിശദാംശങ്ങളും, ഇത് സംബന്ധിച്ച 75-ഓളം വീഡിയോകളും 200-ല്‍പ്പരം ചിത്രങ്ങളും, 10 കേന്ദ്രങ്ങളെക്കുറിച്ചുള്ള 30-ലധികം പേജുകള്‍ അടങ്ങുന്ന ഇ-ബ്രോഷറുകളും സൈറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. 500-ലധികം പേജുകളാണ് വെബ്‌സൈറ്റിലുള്ളത്.
വൈവിധ്യമുള്ള ട്രെക്കിംഗ് പാക്കേജുകളടക്കം വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന യാത്രാവിവരങ്ങളുമുണ്ട്. സൈലന്റ്‌വാലി, ഇരവികുളം ദേശീയോദ്യാനം, പറമ്പിക്കുളം, പെരിയാര്‍ എന്നീ കടുവാസങ്കേതങ്ങള്‍, ചിന്നാര്‍, ചെന്തുരുണി വന്യമൃഗസങ്കേതം, വയനാട്ടിലെ ചെമ്പ്ര കൊടുമുടി എന്നിവയെ കുറിച്ചും വെബ്‌സൈറ്റില്‍ വിശദ വിവരങ്ങളുണ്ട്.
Share your comments