1. News

എഡില്‍വിസ് ടോക്കിയോ ലൈഫ്: ഇൻഷുറൻസ് സംരക്ഷണത്തിനൊപ്പം റിട്ടയര്‍മെൻറ് കാലത്തെ വരുമാനവും

എഡില്‍വിസ് ടോക്കിയോ ലൈഫ്, ലൈഫ് ഇൻഷുറൻസിനൊപ്പം വരുമാനവും ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുന്നു. ഇൻഷുറൻസ് സംരക്ഷണത്തിനൊപ്പം റിട്ടയര്‍മെൻറ് മുതൽ മരണം വരെ നിശ്ചിത തുക വരുമാനം നൽകുന്ന സമഗ്ര ഇൻഷുറൻസ് പോളിസിയാണിത്. 20 വര്‍ഷമാണ് പോളിസി കാലാവധി.

Meera Sandeep
Edelweiss Tokyo Life Insurance
Edelweiss Tokyo Life Insurance

എഡില്‍വിസ് ടോക്കിയോ ലൈഫ്, ലൈഫ് ഇൻഷുറൻസിനൊപ്പം വരുമാനവും ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുന്നു. ഇൻഷുറൻസ് സംരക്ഷണത്തിനൊപ്പം റിട്ടയര്‍മെൻറ് മുതൽ മരണം വരെ നിശ്ചിത തുക വരുമാനം നൽകുന്ന സമഗ്ര ഇൻഷുറൻസ് പോളിസിയാണിത്. 20 വര്‍ഷമാണ് പോളിസി കാലാവധി.

60 വയസ്സിനു ശേഷം, പോളിസി ഉടമക്ക്  ആകെ ഇന്‍ഷുറന്‍സ് തുകയുടെ നിശ്ചിത ശതമാനത്തിനു തുല്യമായ തുക വരുമാനമായി നല്‍കും. 100 വയസ്സ് വരെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. പോളിസി എടുത്ത് ആദ്യ ആഴ്ചയ്ക്കുള്ളില്‍ തന്നെ മെഡിക്കല്‍ നടപടികൾ പൂര്‍ത്തിയാക്കിയാല്‍ ആദ്യ വര്‍ഷത്തെ പ്രീമിയത്തിൻെറ ആറ് ശതമാനം ഇളവു ലഭിക്കും.

എല്ലാ ആനുകൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ടോട്ടല്‍ പ്രൊട്ടക്ട് പ്ലസ് പോളിസിയാണ് ഇതെന്നതാണ് ശ്രദ്ധേയം ഉപഭോക്താക്കള്‍ക്ക് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ഈ പോളിസി മതിയാകും. റിട്ടയര്‍മെൻറിന് ശേഷം മരണം വരെ വരുമാനം ഉറപ്പാക്കുന്നതിനുള്ള ആനുകൂല്യങ്ങളും പോളിസിയിൽ ലഭ്യമാണ്.

പ്രത്യേകിച്ചും, ഈ കൊവിഡ് സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ,  സുരക്ഷിതത്വം നല്‍കുന്ന സമഗ്ര ഇന്‍ഷുറന്‍സ് പോളിസികള്‍ തേടുന്നവര്‍ക്ക് ഇത് വളരെ ഉപകാരപ്രദമായിരിക്കും.  എല്ലാ പരിരക്ഷയും പോളിസിക്ക് കീഴിൽ ലഭ്യമാണ്. ടോട്ടല്‍ പ്രൊട്ടക്ട് പ്ലസ് പോളിസിക്കൊപ്പം രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ കൂടി ഇൻഷുറൻസിൽ ഉള്‍പ്പെടുത്താം. കുട്ടിക്ക് 25 വയസ് തികയുന്നതിനു മുമ്പ് രക്ഷിതാക്കള്‍ മരിച്ചാല്‍ നോമിനിക്ക് അധിക തുക നല്‍കും.

English Summary: Edelweiss Tokyo Life: Insurance cover along with Retirement income

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds