കൊഞ്ചും ഞണ്ടും കഴിക്കുന്ന മലയാളി ജീവിവര്‍ഗ്ഗങ്ങളുടെ നിരയില്‍ അതിന് താഴെയുള്ള ഷഡ്പദങ്ങളെ ഭക്ഷണമാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഷഡ്പദങ്ങള്‍ തീന്‍മേശയിലെ വിലയേറിയ വിഭവങ്ങളാണ്. യൂറോപ്പ് ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളും ഏഷ്യയില്‍ ചൈന,ജപ്പാന്‍,വിയറ്റ്‌നാം,കൊറിയ, തായലന്റ് തുടങ്ങിയ രാജ്യങ്ങളും ഷഡ്പദ ഭക്ഷണത്തില്‍ വളരെ മുന്നേറിയിരിക്കുന്നു. തായ്‌ലാന്റില്‍ ഇരുപതിനായിരത്തിലധികം അംഗീകൃത ചീവീട് ഫാമുകള്‍ ഉണ്ട്. വിദേശത്തേക്ക് ചീവീടുകളെ കയറ്റി അയയ്ക്കുന്നുമുണ്ട്. മറ്റ് ഫാമുകളെ അപേക്ഷിച്ച് ഹരിതവാതക പുറന്തള്ളല്‍ കുറവാണ് എന്നതിനാലും ജല-വായു മലിനീകരണം ഉണ്ടാകില്ല എന്നതിനാലും ഷഡ്പദങ്ങളെ ഭക്ഷണമാക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് 2019 ആഗസ്റ്റില്‍ ഭൂമിയെയും കാലാവസ്ഥ വ്യതിയാനത്തെയും സംബ്ബന്ധിച്ച ഐക്യരാഷ്ട്ര സഭ പ്രത്യേക റിപ്പോര്‍ട്ടും അഭിപ്രായപ്പെട്ടിരുന്നു
ഭക്ഷ്യയോഗ്യമായവ 1900 ഇനങ്ങള്‍
ഫുഡ് & അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍(FAO) വരുന്ന മൂന്ന് ദശവര്‍ഷങ്ങളില്‍ 9 ബില്യണായി വളരുന്ന ജനങ്ങളെ തീറ്റിപ്പോറ്റാന്‍ ഒരു മാര്‍ഗ്ഗമായി ഷഡ്പദങ്ങളെ കാണുന്നു. ഇപ്പോള്‍ 200 കോടി ജനങ്ങളുടെ ഭക്ഷണത്തില്‍ ഇടം നേടിയിട്ടുള്ള ഷഡ്പദങ്ങള്‍ കോഴി,മീന്‍,പന്നി എന്നിവയുടെ സ്വാഭാവിക ഭക്ഷണമാണ് എന്നതും ശ്രദ്ധേയമാണ്. 1900 ഇനം ഷഡ്പദങ്ങളെയാണ് ഇപ്പോള്‍ വിവിധ രാജ്യങ്ങളിലായി മനുഷ്യര്‍ ഭക്ഷണമാക്കുന്നത്. ഇന്ത്യയിലെ ആദിവാസികള്‍ 303 ഇനം ഷഡ്പദങ്ങളെ ഭക്ഷമമായി ഉപയോഗിക്കുന്നുണ്ട്
ഹരിത വാതക പുറന്തള്ളല്‍ കുറയും
ഒറീസയിലെ റായ്ഗഡ ജില്ലയിലെ khond,sora വര്‍ഗ്ഗക്കാര്‍ khajuri poka (date palm worm) എന്ന ഷഡ്പദത്തെ ഭക്ഷണമാക്കുന്നു. ചുവന്ന എറുമ്പിന്റെ മുട്ട (kaionda)റാഗി പൗഡറില്‍ ചേര്‍ത്ത് ചോറിനൊപ്പം കഴിക്കുന്ന രീതിയുമുണ്ട്. നാഗാലാന്റില്‍ ഓക്ക് മരത്തില്‍ വളരുന്ന wood worm( lipa) നെയും ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. ഷഡ്പദങ്ങള്‍ ശീതരക്ത ജീവികളായതിനാല്‍ ഉഷ്ണരക്ത ജീവികളേക്കാളും ഫീഡ് കണ്‍വേര്‍ഷന്‍ എഫിഷ്യന്‍സി കൂടുതലാണ്. രണ്ട് കിലോ ഭക്ഷണം നല്‍കിയാല്‍ ഒരു കിലോ ഇന്‍സെക്ട് മാസ് കിട്ടും. എന്നാല്‍ 8 കിലോ ഭക്ഷണം നല്‍കിയാലേ കാലികള്‍ക്ക് ഒരു കിലോ ബോഡി വെയ്റ്റ് ലഭിക്കുകയുള്ളു. ഒരു ഗ്രാം മീല്‍ വേം പ്രോട്ടീന്‍ ഉത്പ്പാദിപ്പിക്കാന്‍ ആവശ്യമായതിന്റെ 14 ഇരട്ടി സ്ഥലവും 5 ഇരട്ടി ജലവും വേണം ഒരു ഗ്രാം ബീഫ് പ്രോട്ടീന്‍ നിര്‍മ്മിക്കാനെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. Meal worm വളര്‍ത്തുമ്പോള്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നതിന്റെ 10 മുതല്‍ 100 ഇരട്ടിവരെ ഹരിതവാതകമാണ് ആനുപാതിക തൂക്കം പന്നിയെ വളര്‍ത്തുമ്പോള്‍ ഉത്പ്പാദിപ്പിക്കപ്പെടുകയെന്നും പഠനം വ്യക്തമാക്കുന്നു
പോഷക സമൃദ്ധം
ചീവീടിന്റെ ഒരു കിലോ മാംസം 205 ഗ്രാം പ്രോട്ടീനും 68 ഗ്രാം ഫാറ്റും നല്‍കുമ്പോള്‍ ബീഫില്‍ നിന്നും ലഭിക്കുന്നത് 256 ഗ്രാം പ്രോട്ടീനും 187 ഗ്രാം കൊഴുപ്പുമാണ്. ബീഫ് കൊഴുപ്പ് വലിയ അപകടകാരിയുമാണ്. ചീവീടില്‍ നിന്നും കാല്‍സ്യവും ചിതലില്‍ നിന്നും ഇരുമ്പും സില്‍ക്ക് വേം മോത്തിന്റെ പുഴുവില്‍ നിന്നും കോപ്പറും റിബോഫ്‌ലേവിനും വലിയ അളവില്‍ ലഭിക്കുമെന്നും പഠനം പറയുന്നു. തേനീച്ചയെ ഭക്ഷിക്കുന്നത് ലൈംഗികാസക്തി (libido) വര്‍ദ്ധിപ്പിക്കും. സസ്യങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ അണ്‍സാച്ചുറേറ്റഡ് ഫാറ്റും ഒമേഗ-3 ഫാറ്റ്‌സും ഷഡ്പദങ്ങളില്‍ നിന്നും ലഭിക്കും
മികച്ച ലാഭമുണ്ടാക്കും ചീവീട് കൃഷി
ഷഡ്പദങ്ങളെ വളര്‍ത്തുന്നത് പാവപ്പെട്ട ഗ്രാമീണര്‍ക്ക് ഉയര്‍ന്ന വരുമാനം ലഭ്യമാക്കുന്ന കൃഷിയായി മാറുമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. നഗരങ്ങളിലും കുറഞ്ഞ ഇടങ്ങളില്‍ ഷഡ്പദ കൃഷി നടത്താന്‍ കഴിയുമെന്ന് തായ്‌ലാന്റിലെ ഫാമുകള്‍ ബോധ്യപ്പെടുത്തുന്നു. ഷഡ്പദ കൃഷിയുടെ പ്രാധാന്യം മനസിലാക്കി അനേകം സ്റ്റാര്‍ട്ടപ്പുകള്‍ വിവിധ രാജ്യങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു. 2015-ല്‍ 33 ദശലക്ഷം ഡോളറായിരുന്നു ഇന്‍സെക്ട് മാര്‍ക്കറ്റെങ്കില്‍ 2024 ഓടെ ഇത് 700 ദശലക്ഷം ഡോളറാകും എന്ന് ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്‍സൈറ്റ്‌സ് പറയുന്നു. ഭക്ഷണമാക്കാവുന്ന ഷഡ്പദങ്ങളുടെ കൃഷിയില്‍ ഇന്ത്യയ്ക്ക് മികച്ച സാധ്യതയാണുള്ളത്. തേനീച്ചയും സില്‍ക് മോത്ത് ലാര്‍വയും lacquer scale insects-ം ഇപ്പോള്‍ തന്നെ വന്‍തോതില്‍ കൃഷി ചെയ്തുവരുന്നുണ്ട് ഇന്ത്യയില്‍. പച്ചക്കറിയുടെയും പഴവര്‍ഗ്ഗങ്ങളുടെയും വേസ്റ്റില്‍തന്നെ ഷഡ്പദങ്ങളെ വളര്‍ത്താം എന്നതിനാല്‍ കര്‍ഷകര്‍ക്ക് ഇതൊരു അധികവരുമാനമായി മാറും. ആളുകളുടെ രുചി ഭേദത്തില്‍ ചെറിയൊരു മാറ്റം വരുന്നതോടെ ഷഡ്പദ കൃഷി വ്യാപകമാകും എന്നു തന്നെയാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ബ്രോയ്‌ലര്‍ ചിക്കനും മുയലുമൊക്കെ വ്യാപകമാകും മുന്നെ കോഴിയും മുയലുമൊക്കെ മനുഷ്യരുടെ അപൂര്‍വ്വ ഭക്ഷണങ്ങളില്‍ ഒന്നായിരുന്നതുപോലെ ഇപ്പോള്‍ ഷഡ്പദങ്ങളും അപൂര്‍വ്വമാളുകളുടെ ഭക്ഷണമാണ്. എന്നാല്‍ എല്ലാവരുടെയും തീന്‍മേശയിലെ പ്ലേറ്റുകളെ ഷഡ്പദങ്ങള്‍ സജീവമാക്കുന്ന കാലം വിദൂരമല്ല!!
Edible Insect Farms are coming, with a $ 700 million business by 2024
Malayalees love to eat prawns and crabs, but have not thought about eating insects, a grade below in the class of animals. But in the northeastern states of India, insects are a valuable resource at the dinner table. Developed countries including Europe and countries in Asia such as China, Japan, Vietnam, Korea and Thailand have made great strides in insect feeding. There are more than 20,000 approved cricket farms in Thailand. Crickets are also exported abroad. In August 2019, the UN Special Rapporteur on Earth and Climate Change recommended that initiatives be taken to promote the feeding of insects, as greenhouse gas emissions are lower than other farms and there is no water or air pollution.
1900 items edible
The Food & Agriculture Organization (FAO) sees insects as a way to feed 9 billion people over the next three decades. It is also noteworthy that the insects that are now found in the diet of 200 crore people are the natural food of poultry, fish and pigs. About 1,900 species of insects are now eaten by humans in various countries. Tribals in India use 303 species of insects as food.
Greenhouse gas emissions will be reduced
The khond and sora tribes of Raigad district in Orissa feed on the khajuri poka (date palm worm). Red ant eggs (kaionda) are also mixed with ragi powder and eaten with rice. In Nagaland, wood worm (lipa) growing on oak trees is also used as food. Because insects are cold-blooded, feed conversion efficiency is higher than that of warm-blooded organisms. If two kg of food is given, one kg of insect mass is obtained. However, cattle can gain 1 kg body weight only after feeding 8 kg. According to a UN report, one gram of beef protein requires 14 times as much land and 5 times as much water to produce one gram of mealworm protein. The study also found that greenhouse gases produced by raising pigs are 10 to 100 times the proportion that of meat worms
Nutrient abundance
One kilogram of cricket's meat provides 205 grams of protein and 68 grams of fat, while beef provides 256 grams of protein and 187 grams of fat. Beef fat is also very dangerous. The study also found that crickets provide large amounts of calcium, iron from termites, and large amounts of copper and riboflavin from silkworm moths. Eating bees can increase libido. Insects provide more unsaturated fat and omega-3 fats than plants
Share your comments