<
  1. News

ഭക്ഷ്യയോഗ്യമായ സ്ലേറ്റ് പെൻസിലുകൾ വിൽപനയ്ക്ക് വച്ച് ആമസോൺ

ഭക്ഷ്യയോഗ്യമായ സ്ലേറ്റ് പെൻസിലുകൾ വിൽപനയ്ക്ക് വച്ച് വാർത്തകളിൽ ഇടംനേടുകയാണ് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ. സ്ലേറ്റ് പെൻസിലുകൾ അല്ലെങ്കിൽ ചോക്ക് തിന്നുന്ന ശീലമുള്ളവർക്കുവേണ്ടിയാണ് ആമസോൺ കഴിക്കാൻ കഴിയുന്ന സ്ലേറ്റ് പെൻസിലുകൾ വിൽപനയ്ക്ക് വച്ചത്. കുട്ടികളിലാണ് കൂടുതലായും ഈ ശീലം കണ്ടുവരുന്നത്. ഇതൊരു eating disorder ആണ്. പീക്ക എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ഒരു വ്യക്തി സാധാരണ കഴിക്കാത്ത കാര്യങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്ന eating disorder ആണ് പീക്ക.

Meera Sandeep
Edible slate pencils
Edible slate pencils

ഭക്ഷ്യയോഗ്യമായ സ്ലേറ്റ് പെൻസിലുകൾ വിൽപനയ്ക്ക് വച്ച് വാർത്തകളിൽ ഇടംനേടുകയാണ് ഇ-കൊമേഴ്സ് ഭീമനായ Amazon

സ്ലേറ്റ് പെൻസിലുകൾ അല്ലെങ്കിൽ ചോക്ക് തിന്നുന്ന ശീലമുള്ളവർക്കുവേണ്ടിയാണ് ആമസോൺ കഴിക്കാൻ കഴിയുന്ന സ്ലേറ്റ് പെൻസിലുകൾ വിൽപനയ്ക്ക് വച്ചത്. കുട്ടികളിലാണ് കൂടുതലായും ഈ ശീലം കണ്ടുവരുന്നത്. ഇതൊരു eating disorder ആണ്. പീക്ക എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ഒരു വ്യക്തി സാധാരണ കഴിക്കാത്ത കാര്യങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്ന eating disorder ആണ് പീക്ക (Pica).

ശരീരത്തിന് ദോഷകരമല്ലാത്തതും പോഷകേതര വസ്തുക്കൾ അടങ്ങിയിട്ടുള്ളതുമായ ചോക്കുകളാണ് ആമസോൺ വിൽപനയ്ക്ക് വച്ചിരിക്കുന്നത്. പഠിക്കുന്നതിനോ കഴിക്കുന്നതിനോ ഈ സ്ലേറ്റ് പെൻസിലുകൾ ഉപയോഗിക്കാം എന്നാണ് ആമസോൺ സൈറ്റിൽ കൊടുത്തിരിക്കുന്നത്. നിരവധി പേരാണ് ഈ ഈറ്റിങ് സ്ലേറ്റ് പെൻസിലുകൾക്ക് ഓർഡർ ചെയ്തത്. ആമസോണിൽനിന്നുള്ള ഈ സ്ലേറ്റ് പെൻസിലുകൾ വളരെ രുചികരമാണെന്നാണ് പീക്ക ഡിസോഡറുള്ളവർ പറയുന്നത്.

ചോക്കിൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്. ഒരു വിഷവസ്തുവല്ലെങ്കിലും ഇവ കഴിക്കുന്നത് അനാരോഗ്യകരമാണ്. കൂടാതെ ഇത്തരം കഴിക്കാവുന്ന ചോക്കുകൾ FSSAI അംഗീകരിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അതേസമയം കഴിക്കാവുന്ന ചോക്കുകൾ വിൽപനയ്ക്ക് വച്ചതിനെതിരെ ആമസോണിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. Eating disorder വച്ച് ആമസോൺ ആളുകളെ മുതലെടുക്കുകയാണെന്നും കമ്പനി ഭക്ഷണ ക്രമക്കേടുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടി.

പീക്ക ഡിസോഡർ (Pica Disorder)

സാധാരണയായി കുട്ടികളിലും ഗർഭിണികളിലുമാണ് പീക്ക ഡിസോഡർ കണ്ടുവരുന്നത്. ചോക്കിന് പുറമേ നഖം, കല്ല്, മലം, മണ്ണ്, ഗ്ലാസ്, ലോഹം എന്നിവയും ഇത്തർക്കാർ കഴിക്കും. സാധാരണ ആളുകൾ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളേക്കാൾ കൂടുതലായി കഴിക്കാൻ ആഗ്രഹിക്കാത്തവയാണ് ഇവർ കഴിക്കുക. വേവിക്കാത്ത ഉരുളക്കിഴങ്ങ്, മാവ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 

പീക്ക ഡിസോഡർ ഉള്ളവരിൽ കാലക്രമേണ അൾസർ, കുടൽ രോഗങ്ങൾ, പല്ല് ഉരസൽ എന്നിവ ഉണ്ടാകാനിടയുണ്ട്.

English Summary: Edible slate pencils for sale in Amazon

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds