ഫെയർ ട്രേഡ് അലയൻസ് കേരളയുടെ നേത്രത്വത്തിൽ എട്ടാമത് വിത്തുത്സവം ചുള്ളിയോട് റോഡിനു സമീപമുള്ള ഗ്രൌണ്ടിൽ വെച്ചു ആരംഭിച്ചു. ജനുവരി 28 വരെ തുടരുന്ന വിത്തുത്സവ വേദിയിലെ 75 ലധികം സ്റ്റാളുകൾ ആയിരങ്ങൾ സന്ദർശിച്ചു. ആഗോളമായി പ്രശസ്തനായ പ്രമുഖ വിത്തു സംരക്ഷകൻ ചെറുവയൽ രാമൻ ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാത്ഥികൾക്ക് വിത്തുകളെ കുറിച്ച് പഠിപ്പിച്ചുകൊടുക്കേണ്ടതിന്റെയും വിത്തു സംരക്ഷണമെന്നാൽ പ്രകൃതി സംരക്ഷണമാണ് എന്ന സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ചെറുവയൽ രാമൻ സംസാരിച്ചു. എഫ് ടി എ കെ ജനറൽ കൺവീനർ ജോസഫ് കുളത്തുങ്കൽ സ്വഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ എ കെ ജോൺ അദ്ധ്യക്ഷത വഹിച്ചു. പ്രളയാനന്തര കേരളത്തിന്റെ കാർഷിക പ്രതിസന്ധിയെ കുറിച്ച് എഫ് ടി എ കെ പ്രമോട്ടർ ടോമി മാത്യു ആമുഖമായി സംസാരിച്ചു. പ്രളയ അതിജീവനത്തിൽ എഫ് ടി എ കെ യുടെ ഇടപെടലിനെ കുറിച്ച് എഫ് ടി എ കെ സെക്രട്ടറി തോമസ് കളപ്പുര വിശദീകരിച്ചു.
അതിജീവനോപാധികളുടെ വിതരണോദ്ഘാടനം സുൽത്താൻ ബത്തേരി വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സി കെ സഹദേവൻ നിർവഹിച്ചു. സുൽത്താൻ ബത്തേരി നഗരസഭ കൌൺസിലർമാരായ എൻ എം വിജയൻ, പി പി അയൂബ്, ബാനു പുളിക്കൽ, രാധ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. എഫ് ടി എ കെ വയനാട് പ്രസിഡന്റ് സെലിൻ മാനുവൽ നന്ദി പറഞ്ഞു. ഫാർമേഴ്സ് റിലീഫ് ഫോറത്തിന്റെ സ്ഥാപക നേതാവായിരുന്ന എ സി വർക്കിയുടെ അനുസ്മരണ പ്രഭാഷണം പ്രശസ്ത മാധ്യമപ്രവർത്തകൻ ശ്രി രാമദാസ് നിർവഹിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി നഗരത്തിൽ നടന്ന വിത്തുഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു.
എട്ടാമത് വിത്തുത്സവം വയനാട്ടിൽ തുടങ്ങി
ഫെയർ ട്രേഡ് അലയൻസ് കേരളയുടെ നേത്രത്വത്തിൽ എട്ടാമത് വിത്തുത്സവം ചുള്ളിയോട് റോഡിനു സമീപമുള്ള ഗ്രൌണ്ടിൽ വെച്ചു ആരംഭിച്ചു.
Share your comments