1. News

സൗജന്യമായി ഇനി വൈദ്യുതി ലഭ്യമാക്കും, ഇപ്പോൾ അപേക്ഷിക്കാം

കാർഷിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യമായി ലഭ്യമാകാൻ കൃഷിഭവനിൽ നമുക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നെൽകൃഷിക്ക് പരിധിയില്ലാതെയും, മറ്റു വിളകൾക്ക് രണ്ട് ഹെക്ടർ വരെയും വൈദ്യുതി സൗജന്യമായി ലഭ്യമാക്കും.

Priyanka Menon
കാർഷിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യമായി
കാർഷിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യമായി

കാർഷിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യമായി ലഭ്യമാകാൻ കൃഷിഭവനിൽ നമുക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നെൽകൃഷിക്ക് പരിധിയില്ലാതെയും, മറ്റു വിളകൾക്ക് രണ്ട് ഹെക്ടർ വരെയും വൈദ്യുതി സൗജന്യമായി ലഭ്യമാക്കും. നെൽകൃഷിക്ക് വൈദ്യുതി സൗജന്യമായി നൽകിത്തുടങ്ങിയത് 1995 മുതലാണ്.

പിന്നീടാണ് രണ്ട് ഹെക്ടർ വരെയുള്ള എല്ലാ കാർഷികവിളകൾക്കും ഈ ആനുകൂല്യം സർക്കാർ നൽകിയത്. ഇതിനുവേണ്ടി ആദ്യം കാർഷിക വൈദ്യുതി കണക്ഷൻ എടുക്കണം. അതിനുശേഷം ആദ്യ മാസത്തെ ബില്ല് കർഷകർ സ്വന്തമായി അടയ്ക്കണം. അതിനുശേഷം ഈ ബില്ലിനെ പകർപ്പ്, കൺസ്യൂമർ നമ്പർ സഹിതം കാർഷിക വൈദ്യുതി കണക്ഷൻ സൗജന്യമായി ലഭിക്കാൻ ഉള്ള അപേക്ഷ തുടങ്ങിയവ കൃഷിഭവനിൽ അർപ്പിക്കണം. 

കൃഷിഭവനിൽ നിന്ന് സമാന അപേക്ഷ കെഎസ്ഇബിയിൽ (സെക്ഷൻ ഓഫീസ്) തുക അടയ്ക്കും. നെൽകൃഷിക്ക് മാത്രമല്ല, 30 സെന്റിൽ കുറയാതെ കൈവശഭൂമി ഉള്ളവരും, അതിൽ 75 ശതമാനം കുറയാതെ കൃഷി ഉള്ളവർക്കും ഈ ആനുകൂല്യം ലഭ്യമാകുന്നു. 10 സെൻറ് വരെയുള്ള പോളിഹൗസുകൾക്കും ഈ ആനുകൂല്യം ലഭ്യമാകുന്നുണ്ട്. കൃഷിക്ക് വേണ്ടി നൽകുന്ന വൈദ്യുതി ദുരുപയോഗം ചെയ്താൽ കൃഷിഭവൻ മാത്രമല്ല കെഎസ്ഇബിയും വ്യക്തികളുടെ പേരിൽ നടപടി എടുക്കുന്നതാണ്. വൈദ്യുതി ലഭ്യമാകാൻ കൃഷിഭവനിൽ അപേക്ഷ സ്വീകരിക്കുന്നതിന് കാലപരിധി ഇല്ല. കാർഷിക ആവശ്യങ്ങൾക്ക് വേണ്ടി നൽകുന്ന വൈദ്യുതി ഉപയോഗപ്പെടുത്തി വീട്ടിലേക്കുള്ള ഓവർഹെഡ് ടാങ്ക് വഴി വെള്ളം പമ്പ് ചെയ്യുന്നതും, സ്ഥാപനങ്ങളിലേക്ക് ഈ വൈദ്യുതി ഉപയോഗപ്പെടുത്തുന്നതും, മറ്റു പുരയിടങ്ങളിലെ കൃഷിക്ക് ഉപയോഗപ്പെടുത്തുന്നതും, കാർഷികേതര ആവശ്യങ്ങൾക്ക് വേണ്ടി വൈദ്യുതി ഉപയോഗിക്കുന്നതും ഗുരുതരമായ ശിക്ഷ ലഭിക്കാവുന്ന കാര്യങ്ങളാണ്.

This benefit is available not only for paddy cultivation but also for those who own less than 30 cents of land and cultivate less than 75% of it. This benefit is also available for polyhouses up to 10 cents. 

If the power provided for agriculture is misused, not only Krishi Bhavan but also KSEB will be affected

ഇത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണ്. കൂടാതെ വൈദ്യുതി മോഷണത്തിനു തുല്യമായ ക്രിമിനൽകുറ്റം കൂടിയാണ്.

English Summary: Electricity for agriculture will longer be available for free apply now

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds