 
    ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപിക്കാൻ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി.സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഖരമാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ തുടങ്ങാൻ മന്ത്രിസഭ യോഗ തീരുമാനം. ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന തരത്തിലാണ് പദ്ധതി.തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് മാലിന്യ സംസ്കരണ പ്ലാൻറുകള്‍ വരുന്നത്. കോഴിക്കോട്ടെ ഞെളിയംപറമ്പിലായിരിക്കും ആദ്യ പ്ലാന്റ് സ്ഥാപിക്കുക.മാലിന്യം സംഭരിച്ച് നല്‍കേണ്ട ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ് .പ്ലാന്റുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ഊര്‍ജം, വൈദ്യുതി റഗുലേറ്ററി അതോറിറ്റി നിശ്ചയിക്കുന്ന നിരക്കില്‍ സര്‍ക്കാര്‍ വാങ്ങും.
കെ എസ് ഐ ഡി സി യാണ് പദ്ധതി തയ്യാറാക്കിയത്. ബിഒടി അടിസ്ഥാനത്തിലാണ് പദ്ധതി.ഖരമാലിന്യ സംസ്കരണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ എങ്കിലും പ്രവര്‍ത്തി പരിചയമുള്ളവരെയാണ് പദ്ധതി നടപ്പാക്കാൻ ചുമതലപ്പെടുത്തുക. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ടെണ്ടർ ക്ഷണിച്ച് കമ്പനികളെ തിരഞ്ഞെടുക്കുക. 27 വർഷത്തേക്ക് പാട്ടത്തിന് നല്‍കുന്ന തരത്തിലാണ് പദ്ധതി.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments