1. News

‘ഇലക്‌ട്രോണം ഉത്സവം’ മെഗാ ഓഫറുകളുമായി ക്രോമ ഓണം ആഘോഷിക്കുന്നു

കൊച്ചി: ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തേതും വിശ്വസനീയവുമായ ഓമ്നി ചാനല്‍ ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ഓരോ ദിവസവും തിളക്കമേറിയ ദിനങ്ങള്‍ ഉറപ്പു നല്‍കിക്കൊണ്ട് ക്രോമ ഇലക്ട്രോണം ഉല്‍സവം പ്രഖ്യാപിച്ചു. കേരളത്തിലെ കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലുള്ള റീട്ടെയില്‍ സ്റ്റോറുകളിലും www.croma.com/lp-festive-offers എന്ന വെബ്സൈറ്റിലും 2022 ആഗസ്റ്റ് 20 മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കും.

Meera Sandeep
`Electronam Utsavam’ Croma Celebrates Onam with  Mega Offers

ബന്ധപ്പെട്ട വാർത്തകൾ: LPG Best Offer: സൗജന്യമായും വിലയിളവിലും ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത്

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ദിവസേന ബമ്പര്‍ സമ്മാനങ്ങള്‍ വിജയിക്കാനുള്ള വന്‍ അവസരവുമായാണ് കേരളത്തില്‍ ക്രോമ ഓണത്തിന്‍റെ ആവേശം ആഘോഷമാക്കുന്നത്. ഈ ഉത്സവകാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും. 

ബന്ധപ്പെട്ട വാർത്തകൾ: Great Offer Sale: ആമസോൺ സൂപ്പർ വാല്യു ഡേയ്സ് സെയ്ൽ, 500g ഉരുളക്കിഴങ്ങ് 1 രൂപയ്ക്ക്, അതിശയിപ്പിക്കുന്ന മറ്റ് ഓഫറുകൾ...

ദുബായിലേക്കുള്ള അന്താരാഷ്ട്ര അവധിക്കാല യാത്രയും വിജയിയുടെ നാട്ടില്‍ തന്നെ ഒരു സ്റ്റേക്കേഷനുള്ള അവസരവും ഇതിലൂടെ ലഭിക്കും. കൂടാതെ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍, മൈക്രോവേവുകള്‍, ടിവി, സ്പീക്കറുകള്‍ തുടങ്ങി നിരവധി ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ സെപ്റ്റംബര്‍ 11 വരെ ഓരോ ദിവസവും വിജയിക്കാനും അവസരം ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ബന്ധപ്പെട്ട വാർത്തകൾ: WhatsApp Cashback Offer: പണമയച്ച് കാശ് നേടാം, അറിയാം വിശദവിവരങ്ങൾ

ഇതിനു പുറമെ 24 മാസം വരെ ഇഎംഐ ലഭിക്കുന്ന നിരവധി ആകര്‍ഷകങ്ങളായ ഫിനാന്‍സ് പദ്ധതികളും ബ്രാന്‍ഡ് അവതരിപ്പിക്കുന്നുണ്ട്. ദീര്‍ഘിപ്പിച്ച വാറണ്ടി, സ്റ്റോറുകളിലും www.croma.com/lp-festive-offers എന്ന വെബ്സൈറ്റിലും പത്തു ശതമാനം കാഷ് ബാക്ക് ആനുകൂല്യങ്ങളും ലഭിക്കും. ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 6000 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളും ക്രോമ നല്‍കുന്നുണ്ട്.

English Summary: `Electronam Utsavam’ Croma Celebrates Onam with Mega Offers

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds