<
  1. News

44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാൻ എലോൺ മസ്‌ക് കരാർ ഒപ്പിട്ടു

ട്വിറ്റർ ബോർഡ്, ബില്യണയറായ എലോൺ മസ്‌കിൽ നിന്ന് 44 ബില്യൺ ഡോളറിറിൻറെ (34.5 ബില്യൺ പൗണ്ട്) ഓഫർ സ്വീകരിക്കാൻ തീരുമാനിച്ചു. രണ്ടാഴ്‌ച മുമ്പ് മിസ്റ്റർ മസ്‌ക് നടത്തിയ ഷോക്ക് ബിഡ്, ട്വിറ്റർ അൺലോക്ക് ചെയ്യാനുള്ള സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Meera Sandeep
Elon Musk strikes deal to buy Twitter for $44bn
Elon Musk strikes deal to buy Twitter for $44bn

ബില്യണയറായ എലോൺ മസ്‌കിൽ നിന്ന് 44 ബില്യൺ ഡോളറിറിൻറെ (34.5 ബില്യൺ പൗണ്ട്) ഓഫർ സ്വീകരിക്കാൻ ട്വിറ്റർ ബോർഡ് തീരുമാനിച്ചു.

രണ്ടാഴ്‌ച മുമ്പ്  മിസ്റ്റർ മസ്‌ക് നടത്തിയ ഷോക്ക് ബിഡ്, ട്വിറ്റർ അൺലോക്ക് ചെയ്യാനുള്ള സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മൊത്തത്തിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് മുതൽ വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കുന്നത് വരെയുള്ള മാറ്റങ്ങൾ വരുത്തണമെന്നും മിസ്റ്റർ മസ്‌ക് ആവശ്യപ്പെട്ടിട്ടുണ്ട്.

കമ്പനി ആദ്യം മിസ്റ്റർ മസ്‌കിന്റെ ബിഡ് നിരസിച്ചെങ്കിലും ഇടപാടിന് അംഗീകാരം നൽകാൻ ഷെയർഹോൾഡർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോർബ്സ് മാഗസിൻ പ്രകാരം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മിസ്റ്റർ മസ്‌ക്, ഏകദേശം 273.6 ബില്യൺ ഡോളർ ആസ്തിയുള്ളതായി കണക്കാക്കപ്പെടുന്നു.  ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയിലെ ഓഹരി പങ്കാളിത്തമാണ് ഇതിനു പിന്നിലുള്ള കാരണം. എയ്‌റോസ്‌പേസ് സ്ഥാപനമായ സ്‌പേസ് എക്‌സ്സും അദ്ദേഹം നയിക്കുന്നു.

"സംസാരിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിൻറെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.  ഭാവിയിൽ സുപ്രധാനമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഡിജിറ്റൽ ടൗൺ സ്ക്വയറാണ് ട്വിറ്റർ," കരാർ പ്രഖ്യാപിച്ചുകൊണ്ട് മസ്‌ക് പ്രസ്താവനയിൽ പറഞ്ഞു.

പുതിയ ഫീച്ചറുകളും ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി ട്വിറ്റർ കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.  എല്ലാ മനുഷ്യരെയും ആധികാരികമാക്കുക എന്നിവയിലൂടെ ട്വിറ്ററിനെ എന്നത്തേക്കാളും മികച്ചതാക്കാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

ട്വിറ്ററിന് വളരെയധികം സാധ്യതകളുണ്ട്,  അത് അൺലോക്ക് ചെയ്യുന്നതിനായി കമ്പനിയും അതിൻറെ  ഉപയോക്താക്കൾ അടങ്ങിയ ജനസമൂഹവും പ്രവൃത്തിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

English Summary: Elon Musk strikes deal to buy Twitter for $44bn

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds