News

പ്രധാൻ മന്ത്രി ഫസൽ ബിമ യോജനയിൽ അംഗത്വ നടപടി തുടരുന്നു, അംഗമാകാത്തവര്ക്ക് വീണ്ടും അവസരം

PMFBY

PMFBY

2020 ലെ ഖാരിഫ് സീസണിലേക്ക് പ്രധാൻ മന്ത്രി ഫസൽ ബിമ യോജനയിൽ (പി.എം.എഫ്.ബി.വൈ) കർഷകരെ അംഗമാക്കുന്നത് രാജ്യത്തെ വിവിധ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിൽ വ്യാപകമായി നടന്നു വരുന്നു. പ്രീമിയം തുക മാത്രം അടച്ച് എല്ലാ കർഷകർക്കും സൗജന്യമായി പ്രവേശനം ഉറപ്പാക്കാനാണ് സർക്കാർ തീരുമാനം.

കർഷകർക്ക്, അവർ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവിളകൾ ഇൻഷ്വർ തുകയുടെ 2%പ്രീമിയം അടച്ചും, വാണിജ്യ വിളകളും തോട്ടവിളകളും ഇൻഷ്വർ തുകയുടെ 5%പ്രീമിയം അടച്ചും ഇൻഷ്വർ ചെയ്യാവുന്നതാണ്. ബാക്കിയുള്ള പ്രീമിയം തുക കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും സബ്സിഡിയായി നൽകും. ചില സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിൽ 2020 ഖാരിഫ് സീസണിലെ വിളകൾ ഇൻഷ്വർ ചെയ്യാനുള്ള അവസാന തീയതിയായി 2020ജൂലൈ 31 ആണ് നിശ്ചയിച്ചിരിക്കുന്നത്.

പി‌.എം.‌എഫ്.‌ബി‌.വൈ.യിൽ ചേരാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതു ലക്ഷ്യമിട്ട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വീഡിയോ സന്ദേശത്തിലൂടെ എല്ലാ കർഷകരോടും അഭ്യർത്ഥന നടത്തുകയും, പ്രകൃതി ദുരന്തങ്ങളുടെ ഫലമായി ഉണ്ടാകുന്ന വിളനാശം, മറ്റു നാശനഷ്ടങ്ങൾ എന്നിവ സൃഷ്ടിക്കുന്ന സാമ്പത്തിക നഷ്ടത്തിൽ നിന്ന് സ്വയം പരിരക്ഷ നേടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വിളവെടുപ്പിനു മുമ്പും ശേഷവുമുള്ള കാലയളവിലും കൃഷി ചെയ്യുന്ന സമയത്തുടനീളവുമുള്ള വിളനാശത്തിന് ഈ പദ്ധതി സംരക്ഷണം ഉറപ്പാക്കുന്നു. ഇതിനുപുറമെ പ്രകൃതിദുരന്തങ്ങൾക്കെതിരെയും കൃഷിയിടത്തിലുള്ള വിളവെടുത്തിട്ടില്ലാത്ത വിളകൾക്കും സമഗ്രമായ സംരക്ഷണം ഉറപ്പാക്കുന്നു.

2020 ഖാരിഫ് സീസൺ മുതൽ എല്ലാ കർഷകർക്ക് പദ്ധതിയിൽ സ്വമേധയാ ചേരാവുന്നതാണ്.

പി‌.എം.‌എഫ്‌.ബി‌.വൈ.യിൽ ചേരാൻ ആഗ്രഹിക്കുന്ന കർഷകർ അടുത്തുള്ള ബാങ്ക്, പ്രാഥമിക കാർഷിക വായ്‌പ സംഘം, പൊതുജന സേവന കേന്ദ്രങ്ങൾ (കോമൺ സർവീസ് സെന്റർ), വില്ലേജ് ലെവൽ എന്റർപ്രണർ (വി‌.എൽ.‌ഇ.),കൃഷി വകുപ്പിന്റെ ഓഫീസ്, ഇൻഷുറൻസ് കമ്പനി പ്രതിനിധി എന്നിവരിലൂടെയോ നാഷണൽ ക്രോപ്‌ ഇൻഷുറൻസ് പോർട്ടലായ (എൻ.സി.ഐ.പി.) www.pmfby.gov.in  -ലൂടെ ഓൺലൈനായോ ക്രോപ്പ് ഇൻഷുറൻസ് ആപ്പ് വഴിയോ(https://play.google.com/store/apps/detailsid=in.farmguide.farmerapp.central)ബന്ധപ്പെടണം.

Narendra Singh Tomar

Narendra Singh Tomar

Enrolment of farmers under PMFBY for Kharif-2020 going on in full swing

The enrolment of farmers under Pradhan Mantri Fasal Bima Yojana (PMFBY) for Kharif-2020 season is going on in full swing in various States and UTs of the country. Government of India has made enrolment free for all the farmers who only need to pay premium amount. Farmers can get their food crops (cereals and oilseeds) insured at a minimal premium rate of 2% of sum insured, and commercial and horticulture crops at 5% of sum insured in Kharif -2020. The remaining premium will be subsidised by the Centre Government and States. The cut-off date for ongoing Kharif 2020 season in few States/UTs may end by 31st July 2020.

In order to motivate the farmers, the Union Minister of Agriculture and Farmers’ Welfare,  Narendra Singh Tomar has appealed to them to get enrolled under PMFBY through video message and requested all farmers to protect themselves against financial loss due to crop failures/damages as a result of natural disasters.

The Scheme ensures protection of crop loss for entire cropping cycle, from pre-sowing to post-harvest activities. Farmers are encouraged to enrol for the Scheme at the earliest to avail the coverage against prevented sowing due to any unforeseen calamity. In addition, there is comprehensive risk coverage against drought, floods, inundation, landslides unseasonable rainfall, hailstorm, natural fires, and cyclone for the standing crop as well as coverage against hailstorm, cyclone and unseasonal rainfall for post-harvest crop.

In February 2020, the Government of India approved revamping of PMFBY in order to address some previous challenges in the implementation of the crop insurance scheme. The Government made the scheme voluntary for all the farmers from Kharif-2020 onwards. Earlier, the scheme was compulsory for all the loanee farmers. Now, farmers with loan dues can opt out of the scheme by submitting a simple declaration to their bank branch seven days before the cut-off date of enrolment.

Any farmer who wishes to get enrolled under PMFBY should contact his nearest Bank, Primary Agricultural Credit Society, Common Service Centre (CSC)/ Village Level Entrepreneurs (VLEs), Office of Agriculture Dept, Representative of Insurance Company  or directly online through the National Crop Insurance Portal (NCIP) at www.pmfby.gov.in and Crop Insurance App

(https://play.google.com/store/apps/details?id=in.farmguide.farmerapp.central).

Farmers need to carry Aadhaar number, bank passbook, land record/tenancy agreement, and self-declaration certificate to complete the enrolment process. This season, all farmers enrolled under the Scheme will be intimated about the status of their application through regular SMS on their registered mobile numbers.

In a bid to ensure hassle-free enrolment of farmers, the Ministry of Agriculture and Farmers Welfare provided training to 29,275 officials from banks, insurance companies, Common Service Centres (CSC), State Level Bankers' Committee (SLBC), Village Level Entrepreneurs (VLEs), State and District level Agriculture and ATMA officials etc. Besides this, insurance companies have also provided training to different stakeholders. The Ministry also aims at providing training to 600 executives of Kisan Call Centres.

The Ministry of Agriculture and Farmers Welfare has taken a slew of steps to create awareness among the farmers about the Scheme. Different insurance companies in cooperation with the Ministry of Agriculture and Farmers Welfare and State Agricultural Departments have launched a massive campaign across the country. Different activities such as local level awareness meetings, display of banners and posters at important locations, distribution of pamphlets, IEC Vans, advertisements in local and national newspapers, Mass Media Campaign among others, are being conducted to create awareness at the grassroots level.

The PM Fasal Bima Yojana is designed to protect farmers from natural calamities, pest or insect attack and diseases, and help them get back on their feet by providing financial support through claim settlement. All farmers are encouraged to enrol under PMFBY to avail the benefits of crop insurance as a protection against crop loss due to unforeseen natural calamities.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി ഖാരിഫ് - 2020 അവസാന തീയതിഈ മാസം (31 31.07.2020)


English Summary: Enrolment of farmers under PMFBY for Kharif-2020 going on in full swing

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine