<
  1. News

എന്റെ കേരളം പ്രദർശന വിപണന മേള : മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. അച്ചടി, ദൃശ്യ മാധ്യമങ്ങൾക്ക് വെവ്വേറെയാണ് അവാർഡ്.

Meera Sandeep
എന്റെ കേരളം പ്രദർശന വിപണന മേള : മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
എന്റെ കേരളം പ്രദർശന വിപണന മേള : മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നടന്ന എന്റെ കേരളം പ്രദർശന വിപണന  മേളയോടനുബന്ധിച്ച് ഏർപ്പെടുത്തിയ  മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. അച്ചടി, ദൃശ്യ മാധ്യമങ്ങൾക്ക് വെവ്വേറെയാണ് അവാർഡ്.

അച്ചടിമാധ്യമം വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർ എന്നിവർക്കും ദൃശ്യമാധ്യമത്തിൽ മികച്ച റിപ്പോർട്ടർ മികച്ച ക്യാമറാമാൻ എന്നിവർക്കുമാണ് അവാർഡ്. അച്ചടി, ദൃശ്യ മാധ്യമങ്ങളിലെ മികച്ച കവറേജിനും പുരസ്ക്കാരം നൽകും. മെയ് 10 മുതൽ മെയ് 20 വരെയുള്ള വാർത്തകൾ അവാർഡിനായി പരിഗണിക്കും.

ബന്ധപ്പെട്ട വാർത്തകൾ: എന്റെ കേരളം മേള: ഹിറ്റ് വരുമാനം നേടി കുടുംബശ്രീ, 15.45 ലക്ഷം രൂപയുടെ കച്ചവടം

പുരസ്‌കാരത്തിനായി ബ്യൂറോചീഫിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതമാണ് അപേക്ഷിക്കേണ്ടത്. അച്ചടി മാധ്യമത്തിനുള്ള എൻട്രികൾ പത്ര കട്ടിംഗ് ഉൾപ്പെടെ മൂന്ന് കോപ്പികൾ സഹിതം അയക്കേണ്ടതാണ്.

ദൃശ്യമാധ്യമത്തിനുള്ള വീഡിയോ എൻട്രികൾ  അഞ്ച് മിനുട്ടിൽ കവിയരുത്.  പ്രക്ഷേപണം ചെയ്ത വീഡിയോ സ്റ്റോറിയുടെ എം.പി 4  ഫോർമാറ്റിൽ ഡി.വി.ഡി സഹിതം എൻട്രികൾ സമർപ്പിക്കണം. ഒരാൾക്ക് ഒരു എൻട്രി അയക്കാവുന്നതാണ്.

അപേക്ഷകൾ മെയ് 30ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽസ്റ്റേഷൻ, കോഴിക്കോട് -673020 എന്ന വിലാസത്തിലോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് -0495-2370225.

English Summary: Ente Keralam Exhibition and Marketing Fair: Applications invited for Media Awards

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds