സംരംഭങ്ങൾ തുടങ്ങാം ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ കീഴിൽ
കൃഷിയിൽ അഭിരുചിയുള്ളവർക്ക് കടന്നുചെല്ലാൻ പറ്റിയ മേഖലയാണ് ഫാർമർ പ്രൊഡ്യൂസർ കമ്പനികളിലൂടെയുള്ള സംരംഭകൾ. 1956ൽ ആവിഷ്കൃതമായ കമ്പനി നിയമത്തിൽ 581 A മുതൽ 551ZT വരെയുള്ള വകുപ്പുകളിൽ പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായി പരാമർശിക്കുന്നു.
കൃഷിയിൽ അഭിരുചിയുള്ളവർക്ക് കടന്നുചെല്ലാൻ പറ്റിയ മേഖലയാണ് ഫാർമർ പ്രൊഡ്യൂസർ കമ്പനികളിലൂടെയുള്ള സംരംഭകൾ. 1956ൽ ആവിഷ്കൃതമായ കമ്പനി നിയമത്തിൽ 581 A മുതൽ 551ZT വരെയുള്ള വകുപ്പുകളിൽ പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായി പരാമർശിക്കുന്നു. നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന സഹകരണ സ്ഥാപനങ്ങളെ പ്രൊഡ്യൂസർ കമ്പനികൾ ആയി ഉയർത്തുവാനുള്ള ന്യൂതന രീതി കൂടിയാണ് പ്രൊഡ്യൂസർ കമ്പനി എന്ന ആശയത്തിന് പിന്നിലുള്ളത്. ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന യോഗീന്ദർ കെ അലഖിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രൊഡ്യൂസർ കമ്പനി എന്ന നൂതന സംരംഭസാധ്യതയെ തുറന്നിട്ടത്.
1956-ലെ കമ്പനി നിയമം പുതുക്കി 2013ൽ കേന്ദ്ര ഗവൺമെൻറ് പുതിയ കമ്പനി നിയമം കൊണ്ടു വന്നപ്പോഴും പ്രൊഡ്യൂസർ കമ്പനികളുമായി ബന്ധപ്പെട്ട് ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. കമ്പനി നിയമങ്ങളും സഹകരണ തത്ത്വങ്ങളും ഒരുമിച്ച് ചേർത്തിട്ടുള്ള പ്രൊഡ്യൂസർ കമ്പനികളുടെ ഭാഗമായി നിരവധി സംരംഭങ്ങൾ നമ്മുടെ നാട്ടിൽ ഇതിനോടകം ഉടലെടുത്തിരിക്കുന്നു. പച്ചക്കറി -പഴവർഗങ്ങൾ യൂണിറ്റുകൾ, കൈത്തറി വ്യവസായങ്ങൾ , കുടിൽ വ്യവസായങ്ങൾ തുടങ്ങിയവയെല്ലാം ഇതിൻറെ ഭാഗമായി പ്രവർത്തിപ്പിക്കാനാകും.
സെക്ഷൻ 581 A പ്രകാരം കൃഷിയും കൃഷി അനുബന്ധ വ്യവസായങ്ങളും തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ഫാർമർ പ്രൊഡ്യൂസർ കമ്പനി ആരംഭിക്കാവുന്നതാണ്. പത്തോ അതിലധികം ഉത്പാദകരോ അല്ലെങ്കിൽ പത്തോ അതിലധികമോ ഉൽപാദകരുടെയും ഉത്പാദക സ്ഥാപനങ്ങളുടെയും കൂട്ടായ്മ എന്ന രീതിയിലും ഫാർമർ പ്രൊഡ്യൂസർ കമ്പനി ആരംഭിക്കാം. രണ്ടിലധികം ഉൽപ്പാദക സ്ഥാപനങ്ങൾ ആയും ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ആരംഭിക്കാം. 10 ലക്ഷം വരെ ധനസഹായവും, ഈടില്ലാത്ത വായ്പയും ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് ലഭിക്കുന്നുണ്ട്. കമ്പനികാര്യ മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ഓഫ് കമ്പനീസ് ആണ് ഈ കമ്പനികളുടെ നിയന്ത്രണാധികാരം ഏറ്റെടുത്തിരിക്കുന്നത്.
ഉത്പാദകർക്കോ, ഉത്പാദക സ്ഥാപനങ്ങൾക്കോ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ഒരു ചെറിയ തുക ഫീസായി അടച്ച് തുടങ്ങാവുന്നതാണ്. അതിനുവേണ്ടി കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിനു കീഴിലുള്ള വെബ്സൈറ്റിൽ കയറി ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ രജിസ്റ്റർ ചെയ്യാൻ നൽകിയിരിക്കുന്ന അപേക്ഷയിൽ പൂർണ്ണ വിവരങ്ങൾ രേഖപ്പെടുത്താം. ഇവയുടെ ഓഹരികൾ നിയന്ത്രിതമായ രീതിയിൽ കൈമാറ്റം ചെയ്യാവുന്നതാണ്. അടച്ചു തീർക്കപ്പെട്ട ചുരുങ്ങിയ മൂലധനം 5 ലക്ഷം രൂപയായിരിക്കും. ഇതിൻറെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നത് പരമാവധി 15 വരെ അംഗങ്ങളുള്ള ഒരു ഡയറക്ടർ ബോർഡ് ആണ്. കമ്പനിയുടെ വരുമാനത്തിൽ നിന്ന് ലാഭമായി കിട്ടുന്നതിൽ നിന്നൊരു തുക പെട്രണേജ് ബോണസ് എന്ന രീതിയിൽ അംഗങ്ങൾക്ക് നൽകാവുന്നതാണ്.
Enterprises through farmer producer companies are an area that is accessible to those with an interest in agriculture. Sections 581A to 551ZT of the Companies Act, 1956, specifically refer to the activities of producer companies.
ഇതു നൽകുന്നതും, അംഗങ്ങളിൽനിന്ന് സമാഹരിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വില നിർണയിക്കാനുള്ള അധികാരവും ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിക്ഷിപ്തമാണ്. അഗ്രികൾച്ചർ ഇൻകം, ഇൻകം ടാക്സ് ആക്ട് പ്രകാരം ഒഴിവാക്കിയിട്ടുണ്ടെങ്കിലും, പ്രൊഡ്യൂസർ കമ്പനികളുടെ പ്രവർത്തന മേഖല ഇൻകം ടാക്സ് ആക്ടിന് വിധേയമാണ്.
English Summary: Enterprises can be started under Farmer Producer Companies
Share your comments