കോഴിക്കോട് : പകര്‍ച്ച പനിക്ക് ഇടയാക്കുന്ന തരത്തില്‍ കൃഷിത്തോട്ടങ്ങളില്‍ വെളളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം. ടി ജനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ സേനയെ ഉപയോഗിച്ച് ആഴ്ചയില്‍ ഒരു ദിവസം പഞ്ചായത്തുകളില്‍ ശുചീകരണ പ്രവൃത്തി നടത്തുന്നതിന് നിര്‍ദേശം നല്‍കി.
ഡെങ്കു ഉള്‍പ്പെടെ ജില്ലയില്‍ പകര്‍ച്ച പനി സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്
കൃഷിയിടത്തിലെ അടയ്ക്ക, തേങ്ങ തൊണ്ടുകള്‍, കൊക്കോ തോടുകള്‍, പാളകള്‍, റബ്ബര്‍ പാല്‍ ശേഖരിക്കുന്ന ചിരട്ടകള്‍ തുടങ്ങി വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള മുഴുവന്‍ വസ്തുക്കളും കൃഷിയിടങ്ങളില്‍ നിന്ന് യഥാസമയം മാറ്റുന്നതിന് നിര്‍ദേശം നല്‍കി. ഒഴിഞ്ഞു കിടക്കുന്ന തോട്ടങ്ങളും പറമ്പുകളും ജനങ്ങളുടെ കൂട്ടായ്മയിലൂടെ ശുചീകരിക്കപ്പെടണം. യോഗത്തില്‍ പങ്കെടുത്തിട്ടും ശുചീകരണ പ്രവൃത്തികളുമായി സഹകരിക്കാത്തവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് കര്‍ശന നടപടിയെടുക്കുമെന്നും യോഗം അറിയിച്ചു.
ക്വാറികളില്‍ മാലിന്യനിക്ഷേപം നടത്തുന്നതിനെതിരെ നടപടി വേണമെന്നും കൃഷിയിടങ്ങളില്‍ കാടു വെട്ടി വൃത്തിയാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെ നിയോഗിക്കണമെന്നും തോട്ടം ഉടമസ്ഥര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ജില്ലാ ആസൂത്രണ സമിതിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് എ.ഡി.എം അറിയിച്ചു. യോഗത്തില്‍ അഡീഷണല്‍ ഡി.എം.ഒ ഡോ. ആശാ ദേവി, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ.ലതിക വി, ജില്ലാ മലേറിയ ഓഫീസര്‍ പ്രകാശ് കുമാര്‍, ടെക്‌നിക്കല്‍ അസി. കെ.ടി മോഹനന്‍, ഡപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ഹംസ എസ് ഇസ്മാലി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, തോട്ടം ഉടമസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിസര ശുചീകരണം; സഹകരിച്ചില്ലെങ്കില്‍ നടപടി
കോഴിക്കോട് : പകര്‍ച്ച പനിക്ക് ഇടയാക്കുന്ന തരത്തില്‍ കൃഷിത്തോട്ടങ്ങളില്‍ വെളളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
Share your comments