ഇന്ന് ഏറ്റവും അധികം അപകടകാരിയായ വസ്തുവാണ് പ്ലാസ്റ്റിക്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ആരോഗ്യ - പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഇനിയും ആരും ഗൗരവത്തില്‍ എടുത്തിട്ടില്ല. സര്‍വ മേഖലയിലും പ്ലാസ്റ്റിക്കിന്റെ സ്വാധീനം വ്യാപിക്കുകയാണ്. പ്ലാസ്റ്റിക് സൗകര്യപ്രദമായതുകൊണ്ട് അപകടമാണെന്നറിഞ്ഞിട്ടും നിരവധി മുന്നറിയിപ്പുകളുണ്ടായിട്ടും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനോ ഉപേക്ഷിക്കാനോ ഇന്നും ആരും തയ്യാറാകുന്നില്ല.
പ്ലാസ്റ്റിക് മൂലം ലോകം നേരിടുന്ന വലിയ പ്രതിസന്ധിക്ക് ഒരു പരിഹാരമായേക്കാവുന്ന കണ്ടെത്തലാണ് സസ്യങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക്.വര്‍ഷങ്ങളായി ഈ മാലിന്യരഹിത പ്ലാസ്റ്റിക് നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ശാസ്ത്രലോകം ഏതാണ്ട് പൂര്‍ണ്ണമായി വിജയത്തിലെത്തിച്ചിരിക്കുകയാണ് ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ ഗവേഷകര്‍. വെള്ളവും ഭക്ഷണവും സൂക്ഷിക്കാന്‍ മുതല്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ വരെ ഉപയോഗിക്കാവുന്ന തരത്തിലുള്ള പോളിസ്റ്റര്‍ മെറ്റീരിയലിനാണ് ഗവേഷകര്‍ രൂപം നല്‍കിയിരിക്കുന്നത്.
ചെടികളില്‍ നിന്നു നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക് പെട്രോളിയത്തില്‍ നിന്നു നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് വിപരീതമായി മണ്ണിലേക്ക് അനായാസേന ലയിച്ചുചേരുകയും,ഓക്‌സിജന്റെ അളവ് ധാരാളമുണ്ടാകുകയും ചെയ്യുന്നു. ഇതാണ് മണ്ണിലേക്കു ലയിക്കാന്‍ ഇവയെ സഹായിക്കുന്നതും. ഈ പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് ഉണ്ടാക്കാനായി ഇപ്പോള്‍ പ്രധാനാമായും ഉപയോഗിക്കുന്നത് കോണ്‍ സ്റ്റാര്‍ച്ച് ആണ്.അതേസമയം ഈ പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക്കിനെ സാമ്പത്തികമായി കൂടി ലാഭകരമാക്കുകയെന്ന ജോലികൂടി ഗവേഷകര്‍ക്കു ബാക്കിയുണ്ട്.
സാമ്പത്തികമായ നേട്ടമാണ് ഇപ്പോളുപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ ഇത്രയധികം ജനകീയമാക്കിയത്.പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റികിനെ വാണിജ്യകരമായി വിജയിപ്പിക്കണമെങ്കില്‍ അതിന്റെ ഉല്‍പാദനച്ചിലവ് ഇനിയും കുറയ്‌ക്കേണ്ടതുണ്ട്. സമീപഭാവിയില്‍ തന്നെ ഇതു സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.
Share your comments