അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുന്നത് അന്തരീക്ഷ മലിനീകരണം മാത്രമല്ല വിളകളുടെ പോഷകമൂല്യവും കുറയ്ക്കുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ തോത് അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നത് അരിയുടെ പോഷകഗുണം നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍
ലോകത്തു ഏറ്റവുംകൂടുതല്‍ ആളുകളുടെ പ്രധാന ഭക്ഷണമായ അരിയുടെ പോഷണം കുറയുന്നത് കോടിക്കണക്കിന് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും പഠനം വിലയിരുത്തുന്നു . ഇത് ഏറ്റവും അധികം ബാധിക്കുക ബംഗ്ലാദേശ്, മഡഗാസ്‌കര്‍ എന്നീ രാജ്യങ്ങളെ ആയിരിക്കും. ലോകത്ത് ഏകദേശം 200 കോടി ജനങ്ങളുടെ മുഖ്യ ആഹാരമാണ് അരി. 'സയന്‍സ് അഡ്വാന്‍സെസ്' എന്ന ശാസ്ത്ര മാസികയിലാണ് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് .
ഹരിതഗൃഹ വാതകങ്ങളാണ് കാലാവസ്ഥ വ്യതിയാനത്തിന് മുഖ്യ കാരണം.കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഒരു പ്രധാന ഹരിത വാതകമാണ് .നെല്ലും മറ്റ് വിളകളും ഹരിതഗൃഹ വാതകങ്ങള്‍ കൂടുതല്‍ അടങ്ങിയ അന്തരീക്ഷത്തില്‍ വളര്‍ന്നാല്‍ അവയുടെ വിറ്റാമിനുകളും മറ്റ് പോഷകങ്ങളും നഷ്ടപ്പെടുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.ഇതിനെതിരെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മനുഷ്യന്റെ ആരോഗ്യത്തിനു തന്നെ ആപത്താകുമെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ചറും, ഗവേഷക സംഘത്തിലെ അംഗവുമായ ക്രിസ്റ്റി എബി പറഞ്ഞു.2010 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ജപ്പാന്‍ ,ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ ഗവേഷണത്തില്‍ പതിനെട്ടിനം നെല്ല് പഠനത്തിന് വിധേയമാക്കിയിരുന്നു.
Share your comments