<
  1. News

ഇപിഎഫ്ഒയിൽ അസിസ്‌റ്റന്റ്, സ്റ്റെനോ തസ്‌തികകളിലെ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (EPFO) 2859 ഒഴിവുകൾ. അസിസ്റ്റന്റ്, സ്റ്റെനോ എന്നീ തസ്‌തികകളിലാണ് ഒഴിവുകൾ. വിശദ വിവരങ്ങൾക്ക് www.epfindia.gov.in, http://recruitment.nta.nic.in എന്നീ സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ മാർച്ച് 25-31 ലക്കത്തിലും ലഘു വിജ്ഞാപനം ലഭ്യമാണ്.

Meera Sandeep
EPFO Recruitment 2023: Apply Online for SSA & Stenographer Posts

ബന്ധപ്പെട്ട വാർത്തകൾ: ദുബായിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുകൾ; 50,000 ദിര്‍ഹം വരെ ശമ്പളം

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകളുടെ വിശദവിവരങ്ങൾ

2674 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ് ഒഴിവുകൾ

185 സ്റ്റെനോഗ്രഫർ ഒഴിവുകൾ

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (30/03/2023)

വിദ്യാഭ്യാസ യോഗ്യതയും ശമ്പളവും

സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്

ബിരുദം, ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും വേഗം (കംപ്യൂട്ടറിൽ); 29,200-92,300 രൂപ

സ്റ്റെനോഗ്രഫർ

പ്ലസ് ടു ജയം; സ്കിൽ ടെസ്റ്റ് മാനദണ്ഡങ്ങൾഡിക്റ്റേഷൻ: മിനിറ്റിൽ 80 വാക്ക് (10 മിനിറ്റ്), ട്രാൻസ്ക്രിപ്ഷൻ: 50 മിനിറ്റ് (ഇംഗ്ലിഷ്) / 65 മിനിറ്റ് (ഹിന്ദി) (കംപ്യൂട്ടറിൽ); 25,500-81,100 രൂപ.

പ്രായപരിധി

18 വയസ്സ് മുതൽ 27 വരെ. അർഹർക്ക് ഇളവുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

അപേക്ഷ ഫീസ്

700 രൂപയാണ് അപേക്ഷ ഫീസ്.   എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടർ എന്നിവർക്കു ഫീസില്ല. രണ്ടു തസ്തികയിലേക്കും അപേക്ഷിക്കുന്നവർ പ്രത്യേകം ഫീസ് അടയ്ക്കണം.

English Summary: EPFO Recruitment 2023: Apply Online for SSA & Stenographer Posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds