മലപ്പുറം: ജില്ലയില്‍ ഡെങ്കി പനി, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനും ഓരോ വകുപ്പുകളും സ്വീകരിക്കേണ്ട നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി വിവിധ വകുപ്പു ജില്ലാ മേധാവികളുടെ യോഗം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി യുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു.
ആരോഗ്യ വകുപ്പിനോടൊപ്പം മറ്റ് വകുപ്പുകളും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതിനും , മരണങ്ങള്‍ തടയുന്നതിനും സാധിക്കുകയുള്ളൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക പറഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഓരോ വകുപ്പുകളും സ്വീകരിക്കേണ്ട നടപടികളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരിച്ചു.
പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജൂലൈ 15 നു മുമ്പ് ജില്ലയിലെ ഓരോ അസംബ്ലി മണ്ഡലങ്ങളിലും എം എല്‍ എ മാരുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്ന് പ്രതിരോധ നടപടികള്‍ ആസൂത്രണം ചെയ്യും. തദ്ദേശ സ്ഥാപന തലത്തിലും ഇതേ രീതിയില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തും. ജൂലൈ 8 നു മുമ്പ് ആരോഗ്യ ജാഗ്രതാ സമിതികള്‍ യോഗം ചേര്‍ന്ന് വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടത്തും. ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂലൈ 10 നു മുമ്പായി ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ആരോഗ്യ, തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും.
ബന്ധപ്പെട്ട വാർത്തകൾ: പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധം ശക്തമാക്കും
സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പനിയോ മറ്റ് അസുഖങ്ങളോ കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. കൊതുകിന്റെ ഉറവിടം നശിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളുകളിലും ശനിയാഴ്ചകളില്‍ ഓഫിസുകളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഡ്രൈ ഡേ ആചരിക്കണമെന്നും ഡി എം ഒ പറഞ്ഞു.
രോഗപ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഓരോ വകുപ്പുകളും ഒരു നോഡല്‍ ഓഫീസറെ ബ്ലോക്ക് തലത്തിലും , ഗ്രാമപഞ്ചായത്ത്, നഗരസഭാ തലത്തിലും ചുമതലപ്പെടുത്തേണ്ടതാണെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ , വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Share your comments