വനിതാ കമ്മീഷന്‍ അദാലത്ത്
കൊച്ചി: വനിതാ കമ്മീഷന്‍ എറണാകുളത്ത് സംഘടിപ്പിക്കുന്ന അദാലത്ത് ജൂലൈ 9,10 തീയതികളില്‍ രാവിലെ 10 മണി മുതല്‍ ചിറ്റൂര്‍ റോഡിലെ വൈ.എം.സി.എ ഹാളില്‍ നടക്കും.
ഞാറ്റുവേലച്ചന്ത
കൊച്ചി: കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു. കാര്‍ഷിക സംസ്‌കാരത്തിന്റെ തനിമ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കും വിധം പ്രത്യേകം സജ്ജീകരിച്ച സ്റ്റാളില്‍ തിരുവാതിര ഞാറ്റുവേലയില്‍ കര്‍ഷകര്‍ക്കാവശ്യമായ നടീല്‍ വസ്തുക്കള്‍, വിത്തുകള്‍, നാടന്‍ കാര്‍ഷികോത്പന്നങ്ങള്‍ തുടങ്ങിയവ ഒരുക്കി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഫാമുകളില്‍ നിന്നുള്ള നാടന്‍, ഹൈബ്രിഡ് തെങ്ങിന്‍ തൈകള്‍, വിവിധ ഇനം മാവ്, പ്ലാവ്, സപ്പോട്ട, റമ്പൂട്ടാന്‍, മാംഗോസ്റ്റിന്‍, നാരകം, പേര എന്നിവയുടെ ബഡ്, ഗ്രാഫ്റ്റ് തൈകളും വിവിധ ഇനം പച്ചക്കറി വിത്തുകളും തൈകളും ജൈവ കൃഷിക്കാവശ്യമായ ജൈവ ജീവാണു വളങ്ങളും ജൈവ കീടനാശിനികളും സ്റ്റാളില്‍ വിതരണം ചെയ്തു. കൂടാതെ കിഴക്കമ്പലം പഞ്ചായത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച നാടന്‍ പച്ചക്കറികളും പഴങ്ങളും കിഴങ്ങുകളും വില്‍പ്പന നടത്തി.
ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജിന്‍സി അജി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ കെ.കെ. ജയമായ, കൃഷി അസിസ്റ്റന്റ് പി.കെ. ബിജോയ്, ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ആലുവ താലൂക്ക് ജനസമ്പര്‍ക്ക പരിപാടി പരിഹാരം ഇന്ന് (ജൂലൈ 4)
കൊച്ചി: ആലൂവ താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി പരിഹാരം 2018 ഇന്ന് (ജൂലൈ 4) ആലുവ സിവില്‍ സ്‌റ്റേഷന്‍ അനക്‌സില്‍ നടത്തും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയായിരിക്കും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല പരാതിപരിഹാര പരിപാടി. ജില്ലാകളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള നേതൃത്വം നല്കുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് കളക്ടറെ സമീപിച്ച് പരാതികള്‍ നല്കാം. ആലുവ താലൂക്ക് തല ഫയല്‍ അദാലത്തും ഇതോടൊപ്പം സംഘടിപ്പിക്കും.
Share your comments