<
  1. News

എറണാകുളം ജില്ലാ പഞ്ചായത്ത്: ക്ഷീരസാഗരം പദ്ധതിക്ക് തുടക്കമായി

. എറണാകുളം ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം ഏറ്റെടുത്ത ക്ഷീരസാഗരം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകള്ക്കുള്ള സബ്സിഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജെബി മേത്തര് എം.പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലയിലെ വനിതകളുടെ സാമ്പത്തിക ശാക്തീകരണവും, ദാരിദ്ര്യ നിര്മാര്ജനവും ലക്ഷ്യമിട്ടാണ് കുടുംബശ്രീ ജില്ലാ മിഷന് ക്ഷീരസാഗരം പദ്ധതി നടപ്പിലാക്കുന്നത്.

KJ Staff
  1. എറണാകുളം ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം ഏറ്റെടുത്ത ക്ഷീരസാഗരം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള സബ്‌സിഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജെബി മേത്തര്‍ എം.പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലയിലെ വനിതകളുടെ സാമ്പത്തിക ശാക്തീകരണവും, ദാരിദ്ര്യ നിര്‍മാര്‍ജനവും ലക്ഷ്യമിട്ടാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ക്ഷീരസാഗരം പദ്ധതി നടപ്പിലാക്കുന്നത്.
  2. കണ്ണൂർ കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിൽ ഹരിതകർമസേനയ്ക് കർമപഥത്തിൽ കരുത്തേകാൻ പുതിയ ഇലക്ട്രിക് ഗുഡ്സ് ഓട്ടോ. കണ്ണൂരിൽ ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻമാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് ഇലക്ട്രിക് ഗുഡ്സ് ഓട്ടോ ഉപയോഗപ്രദമാകും.

ബന്ധപ്പെട്ട വാർത്തകൾ: PM SVANidhi Scheme: വഴിയോര കച്ചവടക്കാർക്കുള്ള വായ്പ പദ്ധതി 2024 വരെ നീട്ടി

  1. പത്തനംതിട്ടജില്ലയിൽ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ക്കായി തയ്യാറാക്കിയ മൊബൈല്‍ ആപ്പില്‍ ഇനി കുടുംബശ്രീയുടെ സേവനങ്ങളും ലഭ്യമാകും. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഈ മൊബൈല്‍ ആപ്പ് ലഭിക്കും. പൊതുജനങ്ങള്‍ക്ക് കുടുംബശ്രീ മുഖേന സേവനങ്ങൾ ലഭ്യമാക്കാനും പരാതികൾ അറിയിക്കുന്നതിനും  അതിന്റെ മറുപടി ലഭിക്കുന്നതിനും അപ്ലിക്കേഷൻ പ്രയോജനപ്പെടുത്താം. എല്ലാ പൊതുജനങ്ങളും ഈ മൊബൈല്‍ ആപ്പ് ഉപയോഗപ്രദമാക്കണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
  2. റബ്ബർ ബോർഡിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്, റബ്ബർ പാലിന്റെ ഉണക്ക തൂക്കം നിർണയിക്കുന്നതിൽ ത്രിദിന സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. കോട്ടയത്ത് റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മെയ് 4 മുതൽ 6 വരെയാണ് കോഴ്സ് നടത്തുന്നത്. പ്ലസ് ടുവിനോ ബിരുദത്തിനോ രസതന്ത്രം വിഷയമായി പഠിച്ചവർക്ക് കോഴ്സിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0 4 8 1 -2 3 5 3 1 2 7 എന്ന നമ്പരിൽ വിളിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: സമൂഹത്തിന് തണലായി കുടുംബശ്രീ മിഷൻ; നടപ്പാക്കിയത് 33 കോടി രൂപയുടെ പദ്ധതികൾ

  1. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വയനാട് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഓൺലൈനായാണ് പദ്ധതി ഉദ്‌ഘാടനം ചെയ്തത്. കൃഷിയെ അഭിമാനമായി കാണുന്ന ജനതയെ വാര്‍ത്തെടുക്കുന്നത് വഴി കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്ത നേടാന്‍ പദ്ധതി സഹായിക്കും. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ മന്ത്രിസഭയുടെ രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി, കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്.
  2. ചിറയിൻകീഴ് സ്റ്റേറ്റ് സീഡ് ഫാമിലെ മൂന്നു വർഷം പ്രായമുള്ള രണ്ട് കാളകളെ ഈമാസം 30ന് പകൽ 12 മണിക്ക് പരസ്യം ലേലം വഴി വിൽപന നടത്തുന്നു. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഏപ്രിൽ 30ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. 1000 രൂപ നിരതദ്രവ്യം കെട്ടിവെക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ ഓഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: അറിവും രുചിയും പകർന്ന് ജില്ലാതല കിസാൻ മേള

  1. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി യിൽ നിന്ന് ഒരു ദിവസം പ്രായമായ അത്യുല്പാദനശേഷിയുള്ള ജാപ്പനിസ് കാട കുഞ്ഞുങ്ങൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ലഭ്യമാണ്. എട്ടുരൂപ നിരക്കിലാണ് കോഴിയെ വിതരണം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ  0 4 7 9- 2 4 5 2 2 7 7.
  2. വിതുര ജഴ്സി ഫാമിൽ സങ്കര നേപ്പിയർ, സൂപ്പർ നേപ്പിയർ തുടങ്ങി പുല്ല് ഇനങ്ങളുടെ നടീൽ വസ്തുക്കൾ വില്പനയ്ക്ക്. കൂടുതൽ വിവരങ്ങൾക്ക് 6 2 3 8 4 5 0 8 5 2 എന്ന നമ്പരിൽ ബന്ധപ്പെടാം.
  3. ബയോ അഗ്രികൾച്ചറിലെ ബയോആഗ് ഗ്ലോബൽ ലീഡർഷിപ്പിനുള്ള ബയോആഗ് ഏഷ്യ 2022 അവാർഡ് കരസ്ഥമാക്കി യുപിഎൽ. ഐസിഎആർ ഡയറക്ടർ ജനറലും ഡെയർ സെക്രട്ടറിയുമായ ഡോ. ത്രിലോചൻ മൊഹപത്ര യുപിഎല്ലിന് അവാർഡ് സമ്മാനിച്ചു.
  4. കേരളത്തിൽ ഞായറാഴ്ച വരെ മഴയിൽ കുറവുണ്ടാകും. ഇക്കാലയളവിൽ സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകില്ലെന്നും എന്നാൽ ഒറ്റപ്പെട്ട ചാറ്റൽ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളിൽ ഇടത്തരം ചാറ്റൽമഴയ്ക്ക് കൂടുതൽ സാധ്യത. സംസ്ഥാനത്ത് പൊതുവെ ചൂട് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് പ്രകാരം മെയ്മാസം ശരാശരി ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭ്യമാകും. ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാൻ എലോൺ മസ്‌ക് കരാർ ഒപ്പിട്ടു

English Summary: Ernakulam District Panchayat: Kshirasagaram project started

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds