കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതിനായി, തൊഴിൽ മന്ത്രാലയം ESIC, EPFO യുടെ EDLI സ്കീമുകൾക്ക് കീഴിൽ വരുന്ന ഇൻഷ്വർ ചെയ്ത വ്യക്തികളുടെ കുടുംബങ്ങൾക്ക് അധിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.
COVID-19 മൂലം മരണമടഞ്ഞ ESIC സ്കീമിന് കീഴിലുള്ള ഇൻഷ്വർ ചെയ്ത വ്യക്തികളെ ആശ്രയിക്കുന്നവർക്ക് പെൻഷൻ നൽകാൻ സർക്കാർ തീരുമാനിച്ചു. ഇപിഎഫ്ഒയ്ക്ക് കീഴിലുള്ള എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം (ഇഡിഎൽഐ) പ്രകാരം പരമാവധി തുക 6 ലക്ഷത്തിൽ നിന്ന് 7 ലക്ഷമായി ഉയർത്തുന്നതായി പ്രഖ്യാപിച്ചു.
എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം (EDLI)
2022 മാർച്ച് 24 വരെ ഈ ആനുകൂല്യം ലഭ്യമാകുമെന്നും മെയ് 29ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം (ഇഡിഎൽഐക്ക്) ന് കീഴിലാണ് സർക്കാർ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക. പരമാവധി 6 ലക്ഷം മുതൽ 7 ലക്ഷം വരെയാണ് ഇൻഷുറൻസ് പരിരക്ഷ. മിനിമം ഇൻഷുറൻസ് ആനുകൂല്യമായ 2.5 ലക്ഷം രൂപയായി പുനഃസ്ഥാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വർഷം വരെ ഈ ആനുകൂല്യം ലഭിക്കും. കരാർ തൊഴിലാളികളുടെ കുടുംബത്തിനും ഈ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്.
കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം
തൊഴിലാളികളെ കൂടാതെ കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും സ്റ്റൈപൻഡും പത്ത് ലക്ഷം രൂപയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടിയുടെ പേരിൽ 10 ലക്ഷം രൂപ ബാങ്കിൽ സ്ഥിര നിക്ഷേപമായി നിക്ഷേപിക്കും. 23 വയസാകുമ്പോൾ വ്യക്തിഗത ആവശ്യങ്ങൾക്കോ തൊഴിൽ ആവശ്യങ്ങൾക്കോ ഈ രൂപ പിൻവലിക്കാം.18 വയസ് മുതൽ 23 വയസ് വരെയാണ് സ്റ്റൈപൻഡ് നൽകുക. ഇത് ഉന്നത വിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യങ്ങൾക്കും ചെലവഴിക്കാം.
പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലോ സ്വകാര്യ സ്കൂളിലോ പഠിക്കാൻ സൗകര്യം ഏര്‍പ്പെടുത്തും. സ്വകാര്യ സ്കൂളിൽ ചേരുന്ന കുട്ടികളുടെ ഫീസ് സര്‍ക്കാര്‍ വഹിക്കും. യൂണിഫോം പുസ്തകം എന്നിവ വാങ്ങുന്നതിനും പണം നൽകും.
11 മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സൈനിക് സ്കൂളിലോ നവോദയ സ്കൂളിലോ പ്രവേശനം നൽകും. വിദ്യാഭ്യാസ വായ്പയെടുത്താൽ പലിശ പിഎം കെയറിൽ നിന്നും നൽകും.
ട്യൂഷൻ ഫീസായി സ്കോളര്‍ഷിപ്പുകൾ നൽകും. കുട്ടിയുടെ വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമായിരിക്കും.
Share your comments