News

പ​യ​റു​വ​ർ​ഗ​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി അ​നു​വ​ദി​ച്ചു; ഇവയുടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം കൂ​ട്ടി

പ​യ​ർ, ക​ട​ല, പ​രി​പ്പ് എന്നിവയുടെ  ക​യ​റ്റു​മ​തി കേന്ദ്രം  അ​നു​വ​ദി​ച്ചു ,എന്നാൽ ഇ​വ​യു​ടെ ഇ​റ​ക്കു​മ​തി​ക്ക് അ​ള​വു നി​യ​ന്ത്ര​ണ​വും പ്ര​ഖ്യാ​പി​ച്ചു. നിയന്ത്രണം വി​ല​യി​ടി​വു​മൂ​ലം വി​ഷ​മി​ക്കു​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നാണെന്നു കേ​ന്ദ്രം അറിയിച്ചു. ക​ട​ല​യു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം 60 ശ​ത​മാ​ന​മാ​യും തു​വ​ര​പ്പ​രി​പ്പി​ന്‍റേ​ത് 50 ശ​ത​മാ​ന​മാ​യും പ​രി​പ്പി​ന്‍റേ​ത് 30 ശ​ത​മാ​ന​മാ​യും വ​ർ​ധി​പ്പി​ച്ചു. ഇ​തു​വ​രെ 10 ശ​ത​മാ​ന​മാ​യി​രു​ന്നു ഇറക്കുമതിചു​ങ്കം.

2017 ഓ​ഗ​സ്റ്റ് അ​ഞ്ചു മു​ത​ലു​ള്ള ഒ​രു വ​ർ​ഷം ര​ണ്ടു​ല​ക്ഷം ട​ൺ തു​വ​ര​പ്പ​രി​പ്പേ ഇ​റ​ക്കു​മ​തി ചെ​യ്യാ​വൂ. 2017 ഓ​ഗ​സ്റ്റ് 21 മു​ത​ലു​ള്ള ഒ​രു​വ​ർ​ഷം മൂ​ന്നു​ല​ക്ഷം ട​ൺ ചെ​റു​പ​യ​റും ഉ​ഴു​ന്നു​പ​രി​പ്പു​മേ ഇ​റ​ക്കു​മ​തി അ​നു​വ​ദി​ക്കൂ. ജൂ​ൺ വ​രെ​യു​ള്ള മൂ​ന്നു​മാ​സ​ത്തേ​ക്ക് ഒ​രു​ല​ക്ഷം ട​ൺ പ​ഠാ​ണി​പ്പ​രി​പ്പി​ന്‍റെ ഇ​റ​ക്കു​മ​തി അ​നു​വ​ദി​ക്കും. 

രാ​ജ്യ​ത്ത് ഉ​ത്പാ​ദ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​യ​റു​വ​ർ​ഗ​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി 2017-18ൽ ​കു​റ​ഞ്ഞി​രു​ന്നു. ത​ലേ​വ​ർ​ഷ​ത്തെ 66 ല​ക്ഷം ട​ണ്ണി​ന്‍റെ സ്ഥാ​ന​ത്ത് 56.5 ല​ക്ഷം ട​ൺ മാ​ത്ര​മേ ഇ​റ​ക്കു​മ​തി ചെ​യ്തു​ള്ളൂ. ഭ​ക്ഷ്യ എ​ണ്ണ​യു​ടെ​യും എ​ണ്ണ​ക്കു​രു​ക്ക​ളു​ടെ​യും വി​ല പി​ടി​ച്ചു നി​ർ​ത്താ​ൻ പാ​മോ​യി​ൽ അ​ട​ക്ക​മു​ള്ള സ​സ്യ എ​ണ്ണ​ക​ളു​ടെ​യെ​ല്ലാം ഇ​റ​ക്കു​മ​തി​ച്ചു​ങ്കം നേ​ര​ത്തേ വ​ർ​ധി​പ്പി​ച്ച​താ​യും
ഗ​വ​ൺ​മെ​ന്‍റ് പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. 

പ​രി​പ്പ്, പ​യ​ർ, ക​ട​ല തു​ട​ങ്ങി​യ​ പ​യ​ര്‍ വ​ർ​ഗ​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി അ​നു​വ​ദി​ച്ചെങ്കിലും ഇ​വ​യു​ടെ ഇ​റ​ക്കു​മ​തി​ക്ക് അ​ള​വു നി​യ​ന്ത്ര​ണ​വും പ്ര​ഖ്യാ​പി​ച്ചു.വി​ല​യി​ടി​വു​മൂ​ലം വി​ഷ​മി​ക്കു​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​ണി​തെ​ന്നു കേ​ന്ദ്രം വി​ശ​ദീ​ക​രി​ച്ചു. ക​ട​ല​യു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം 60 ശ​ത​മാ​ന​മാ​യും തു​വ​ര​പ്പ​രി​പ്പി​ന്‍റേ​ത് 50 ശ​ത​മാ​ന​മാ​യും പ​രി​പ്പി​ന്‍റേ​ത് 30 ശ​ത​മാ​ന​മാ​യും വ​ർ​ധി​പ്പി​ച്ചു. ഇ​തു​വ​രെ 10 ശ​ത​മാ​ന​മാ​യി​രു​ന്നു ചു​ങ്കം.

2017 ഓ​ഗ​സ്റ്റ് അ​ഞ്ചു മു​ത​ലു​ള്ള ഒ​രു വ​ർ​ഷം ര​ണ്ടു​ല​ക്ഷം ട​ൺ തു​വ​ര​പ്പ​രി​പ്പേ ഇ​റ​ക്കു​മ​തി ചെ​യ്യാ​വൂ. 2017 ഓ​ഗ​സ്റ്റ് 21 മു​ത​ലു​ള്ള ഒ​രു​വ​ർ​ഷം മൂ​ന്നു​ല​ക്ഷം ട​ൺ ചെ​റു​പ​യ​റും ഉ​ഴു​ന്നു​പ​രി​പ്പു​മേ ഇ​റ​ക്കു​മ​തി അ​നു​വ​ദി​ക്കൂ. ജൂ​ൺ വ​രെ​യു​ള്ള മൂ​ന്നു​മാ​സ​ത്തേ​ക്ക് ഒ​രു​ല​ക്ഷം ട​ൺ പ​ഠാ​ണി​പ്പ​രി​പ്പി​ന്‍റെ ഇ​റ​ക്കു​മ​തി അ​നു​വ​ദി​ക്കും.

പ​യ​റു​വ​ർ​ഗ​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി 2017-18ൽ ​കു​റ​ഞ്ഞി​രു​ന്നു. കഴിഞ്ഞ ​വ​ർ​ഷ​ത്തെ 66 ല​ക്ഷം ട​ണ്ണി​ന്‍റെ സ്ഥാ​ന​ത്ത് 56.5 ല​ക്ഷം ട​ൺ മാത്രം ഇ​റ​ക്കു​മ​തി ചെ​യ്തു.

English Summary: gram varieties import permitted

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine