<
  1. News

പ്രവാസി പുനരധിവാസ വായ്പാ പദ്ധതി: അപേക്ഷകൾ ക്ഷണിച്ചു

അപേക്ഷകർ പട്ടിക വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരും, 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ സംരഭങ്ങൾ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ ഈ വായ്പ അനുവദിക്കുന്നത്.

Saranya Sasidharan
Expatriate Rehabilitation Loan Scheme: Applications invited
Expatriate Rehabilitation Loan Scheme: Applications invited

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയ്ക്കു കീഴിൽ വായ്പ അനുവദിക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സംരഭകത്വഗുണമുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ പട്ടിക വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരും, 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനാണ് പരമാവധി 20 ലക്ഷം രൂപ വരെ ഈ വായ്പ അനുവദിക്കുന്നത്. നൽകുന്ന വായ്പയുടെ 15 ശതമാനം ബാക്ക് എൻഡ് സബ്സിഡി ആയും, തിരിച്ചടവ് വീഴ്ച കൂടാതെ നടത്തുന്ന സംരഭകർക്ക് ആദ്യത്തെ നാല് വർഷക്കാലത്തേക്ക് 3 ശതമാനം പലിശ സബ്സിഡിയായും നോർക്ക റൂട്ട്സ് അനുവദിക്കും. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനമനുസരിച്ചാണ് വായ്പകൾ നൽകുക.

3.50 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള അപേക്ഷകർക്ക് 5 ലക്ഷം രൂപയും, അതിനു മുകളിൽ 10 ലക്ഷം രൂപ വരെ വരുമാനമുള്ള അപേക്ഷകർക്ക് 10 ലക്ഷം രൂപയും, 10 മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ള അപേക്ഷകർക്ക് 20 ലക്ഷം രൂപയുമാണ് പരമാവധി വായ്പ നൽകുക. കൃത്യമായി തവണ സംഖ്യകൾ തിരിച്ചടക്കുന്നവർക്ക് നോർക്ക സബ്സിഡി പരിഗണിക്കുമ്പോൾ വായ്പയുടെ പലിശ നിരക്ക് 4 ശതമാനം മുതൽ 6 ശതമാനം വരെയും, തിരിച്ചടവ് കാലയളവ് 5 വർഷവുമാണ്. തെരെഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്.

താത്പര്യമുള്ള അപേക്ഷകർ അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളുമായി ബന്ധപ്പെട്ട് നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാർഷിക വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പ് കൂടി ഉള്ളടക്കം ചെയ്യണം. അപേക്ഷയും അനുബന്ധ രേഖകളും നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിച്ച് അപേക്ഷകർ രജിസ്ട്രേഷൻ നടത്തേണ്ടതിനാൽ ജില്ലാ ഓഫീസിൽ നിന്നും പിന്നീട് ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റു വിവരങ്ങൾ ഹാജരാക്കണം. നോർക്ക റൂട്ട്സിന്റെ പരിശോധനയ്ക്ക് ശേഷമായിരിക്കും കോർപ്പറേഷൻ തുടർന്ന് വായപയ്ക്കായി പരിഗണിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0470 2673339, 9400068515.

ബന്ധപ്പെട്ട വാർത്തകൾ: ചക്കരമാമ്പഴം മാംഗോ ഫെസ്റ്റ്; കൊതിയൂറും മാമ്പഴങ്ങളുടെ പ്രദർശനം എറണാകുളത്ത്

English Summary: Expatriate Rehabilitation Loan Scheme: Applications invited

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds