സർക്കാർ വകുപ്പുകൾക്കാവശ്യമായ തുണിത്തരങ്ങൾ കൈത്തറി/ഖാദി സ്ഥാപനങ്ങളിൽ നിന്ന് വാങ്ങണം
കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നതിനാലും സംസ്ഥാനത്ത് കൈത്തറി/ഖാദി മേഖലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾക്കാവശ്യമായ തുണിത്തരങ്ങളും മറ്റുൽപ്പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൈത്തറി/ഖാദി സ്ഥാപനങ്ങളിൽ നിന്നു തന്നെ വാങ്ങാൻ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ (ഏകോപനം) വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നതിനാലും സംസ്ഥാനത്ത് കൈത്തറി/ഖാദി മേഖലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമുണ്ട്.The handloom / khadi sector in the state is also facing a severe financial crisis due to the lockdown following the expansion of Kovid.
അതിനാൽ ഈ മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾക്കാവശ്യമായ തുണിത്തരങ്ങളും മറ്റുൽപ്പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൈത്തറി/ഖാദി സ്ഥാപനങ്ങളിൽ നിന്നു തന്നെ വാങ്ങാൻ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ (ഏകോപനം) വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.
ഇത്തരം സ്ഥാപനങ്ങളിൽ നിന്നു തുണിത്തരങ്ങൾ വാങ്ങുന്നതിനാവശ്യമായ ടെണ്ടർ നടപടികളിൽ ഇളവ് നൽകുന്ന കാര്യം പരിശോധിക്കണം. കൂടാതെ സർക്കാർ വകുപ്പുകൾ/സ്ഥാപനങ്ങൾ/അർധ സർക്കാർ സ്ഥാപനങ്ങൾ ഒരു നിശ്ചിത ശതമാനം കൈത്തറി/ഖാദി തുണിത്തരങ്ങൾ/ഉത്പ്പന്നങ്ങൾ വാങ്ങുന്നതിന് നടപടികൾ സ്വീകരിക്കണം. എല്ലാ സർക്കാർ വകുപ്പുകളും ഇക്കാര്യത്തിൽ ആവശ്യമായ കർശന നടപടികൾ കൈക്കൊള്ളണമെന്ന് സർക്കുലർ നിർദേശിച്ചു.
English Summary: Fabrics required for government departments should be procured from handloom / khadi establishments
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments