<
  1. News

അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കി വിലക്കുറവിന്റെ ഓണം സാധ്യമാക്കും: മന്ത്രി പി. തിലോത്തമന്‍

അവശ്യസാധനങ്ങള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കി വിലക്കുറവില്‍ ഓണം ആഘോഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ അളവുതൂക്ക വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.

KJ Staff
അവശ്യസാധനങ്ങള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കി വിലക്കുറവില്‍ ഓണം ആഘോഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ അളവുതൂക്ക വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. തിരുനക്കര പഴയ പോലീസ് മൈതാനത്തില്‍ നടക്കുന്ന ഓണം-ബക്രീദ് ജില്ലാ ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
14  സബ്‌സിഡി ഉത്പന്നങ്ങള്‍ക്ക് പുറമെ പായസക്കൂട്ടും ബിരിയാണി അരിയും സബ്‌സിഡിയായി നല്‍കും. ഓണക്കാലത്തെ പച്ചക്കറി വില വര്‍ദ്ധന തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പരമാവധി വിലയിളവില്‍ സാധനങ്ങള്‍ ലഭ്യമാക്കുക എന്ന ഉദേശത്തോടെ എല്ലാ പൊതുമേഖല, സര്‍ക്കാര്‍ സംവിധാനങ്ങളേയും ഏകോപിപ്പിച്ചാണ് ഇത്തവണ ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. 

പ്രളയക്കെടുതി തരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഇനിയും അത് തുടരും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന നഗരസഭ അധ്യക്ഷ ഡോ. പി. ആര്‍ .സോന നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. ഗോപന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ സംസാരിച്ചു. സപ്ലൈകോ മേഖലാ മാനേജര്‍ ബി. ജ്യോതികൃഷ്ണ സ്വാഗതവും താലൂക്ക്  സപ്ലൈ ഓഫീസര്‍ കെ. ബി ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു. 
English Summary: fair price market

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds