1. News

തൂത്തുക്കുടിയില്‍ തരിശില്‍ നിന്നും ഫലഭൂയിഷ്ഠതയിലേക്ക് പദ്ധതിക്ക് തുടക്കമായി

കൃഷിയിട വര്ദ്ധനവിലൂടെ ഉത്പ്പാദനം ഉയര്ത്താനുള്ള ' തരിശില് നിന്നും ഫലഭൂയിഷ്ഠത' പദ്ധതിക്ക് തൂത്തുക്കുടിയില് തുടക്കമായി. 550 ഹെക്ടറാണ് അധികമായി കൃഷി ഇറക്കുക. അത്തിമരപ്പട്ടിയില് ജില്ല കലക്ടര് സന്ദീപ് നന്ദുരി പദ്ധതിക്ക് തുടക്കമിട്ടു. ദേശീയ കാര്ഷിക വികസന പദ്ധതിയുടെ ( NADP) ഭാഗമായാണ് ഇത് നടപ്പിലാക്കുന്നതെന്ന് കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടര് മൊഹിദീന് പറഞ്ഞു.

Ajith Kumar V R
Fallow to fertile scheme began in Thoothukkudi
Photo- Courtesy- New Indian Express

കൃഷിയിട വര്‍ദ്ധനവിലൂടെ ഉത്പ്പാദനം ഉയര്‍ത്താനുള്ള ' തരിശില്‍ നിന്നും ഫലഭൂയിഷ്ഠത' പദ്ധതിക്ക് തൂത്തുക്കുടിയില്‍ തുടക്കമായി. 550 ഹെക്ടറാണ് അധികമായി കൃഷി ഇറക്കുക. അത്തിമരപ്പട്ടിയില്‍ ജില്ല കലക്ടര്‍ സന്ദീപ് നന്ദുരി പദ്ധതിക്ക് തുടക്കമിട്ടു. ദേശീയ കാര്‍ഷിക വികസന പദ്ധതിയുടെ ( NADP) ഭാഗമായാണ് ഇത് നടപ്പിലാക്കുന്നതെന്ന് കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ മൊഹിദീന്‍ പറഞ്ഞു. ഈ പദ്ധതി പ്രകാരം കര്‍ഷകന് ഒരു ഹെക്ടറിന് 10,000 രൂപ സബ്‌സിഡി ലഭിക്കും. കുറഞ്ഞത് അഞ്ച് വര്‍ഷമായി കൃഷി ചെയ്യാതെ കിടക്കുന്ന കൃഷി പ്രദേശങ്ങളാണ് പദ്ധതിയുടെ കീഴില്‍ വരുക. ഒരു കര്‍ഷകന് രണ്ട് ഹെക്ടര്‍ വരെയുള്ള ഭൂമിക്കാണ് സബ്‌സിഡി നല്‍കുക.

മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന പ്രദേശമായതിനാല്‍ 250 ഹെക്ടര്‍ പ്രദേശത്ത് മില്ലറ്റും 250 ഹെക്ടറില്‍ പയറുവര്‍ഗ്ഗങ്ങളും 50 ഹെക്ടറില്‍ എണ്ണക്കുരുക്കളും കൃഷി ചെയ്യുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ വിത്തും കൃഷി വകുപ്പ് നല്‍കും. ഒരു ഹെക്ടര്‍ ഭൂമി വൃത്തിയാക്കി നിരപ്പാക്കുന്നതിനും ഉഴുന്നതിനും വിതയ്ക്കുന്നതിനും വിത്തിനും ജൈവവളങ്ങള്‍ക്കും സൂക്ഷ്മപോഷകങ്ങള്‍ക്കും കീടനാശിനികള്‍ക്കുമായി ഹെക്ടറിന് 20,000 രൂപ ചിലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ 50% ആണ് ബാക്ക് ഹാന്‍ഡഡ് സബ്‌സിഡിയായി ലഭിക്കുക. ആകെ ഒരു ലക്ഷം കൃഷിയിടങ്ങള്‍ വളരെ വര്‍ഷങ്ങളായി തരിശായി കിടക്കുന്നുണ്ട്. ഇതില്‍ 40,000 എണ്ണം താത്ക്കാലികമായി കൃഷി നിര്‍ത്തിയ ഇടങ്ങളും (Current fallow) മറ്റുള്ളവ other fallows വിഭാഗത്തില്‍ പെടുന്നവയുമാണ്.

NADP Logo
NADP Logo

Fallow to fertile scheme began in Thoothukkudi

Sandeep Nanduri, District collector, Thoothukkudi flagged off the land leveling of 550 hectares of fallow land to fertility. The project began at Athimarappatti under the National Agriculture Development Programme ( NADP). Government provides subsidy of Rs.10,000/- per hectare to the farmer to the maximum of 20,000/- rupees .The farm land should have been fallow for a period of 5 years. Agriculture department plans 250 hectare pulses, 250 hectare pulses and 50 hectares of oil seeds under the scheme . Over one lakh parcels of farm land have been remaining fallow for the past several years. Of them, 40,000 fall under current fallow and the rest under other fallows category.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ജൈവ കൃഷിയിൽ നൂറ് മേനി കൊയ്ത് കെഎസ്ആർടിസി ജീവനക്കാരൻ

English Summary: Fallow to fertile scheme began in Thoothukkudi

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds