ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക്
കോവിഡ് 19 പ്രതിസന്ധിയെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ അധികാരികള്‍ക്ക് കഴിയാതെ വന്നാല്‍ വലിയ ഭക്ഷ്യ ക്ഷമമാകും ലോകം നേരിടാന്‍ പോകുന്നതെന്ന് ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനും ലോകാരോഗ്യ സംഘടനയും വേള്‍ഡ് ട്രേയ്ഡ് ഓര്‍ഗനൈസേഷനും സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
കോവിഡ് 19 പ്രതിസന്ധിയെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ അധികാരികള്‍ക്ക് കഴിയാതെ വന്നാല്‍ വലിയ ഭക്ഷ്യ ക്ഷമമാകും ലോകം നേരിടാന്‍ പോകുന്നതെന്ന് ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനും ലോകാരോഗ്യ സംഘടനയും വേള്‍ഡ് ട്രേയ്ഡ് ഓര്‍ഗനൈസേഷനും സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു
ഭക്ഷ്യവസ്തുക്കളുടെ നീക്കം ഉറപ്പാക്കണം
കൃത്യമായ കൃഷിയും കൊയ്ത്തും ഭക്ഷ്യ വസ്തുക്കളുടെ നീക്കവും മൂല്യവര്‍ദ്ധന ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണവും യഥാവിധി നടന്നില്ലെങ്കില്‍ ഭക്ഷ്യവസ്തുക്കള്‍ ഒരു വശത്ത് പാഴാവുകയും മറ്റൊരിടത്ത് വസ്തുക്കള്‍ എത്താതിരിക്കുകയും ചെയ്യുന്ന ദുരവസ്ഥയുണ്ടാകും
ചരക്ക് നീക്കം സുഗമമാക്കാനും കയറ്റുമതി-ഇറക്കുമതി നയങ്ങള്‍ കര്‍ക്കശമാക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്, അവര്‍ അഭിപ്രായപ്പെടുന്നു.
ലോകം ഭീതിയില്‍
ബ്രിട്ടനില്‍ മരണം 2352 എന്നാണ് ഒൗദ്യോഗിക കണക്കെങ്കിലും ഇതിലും എത്രയോ ഏറെയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയില്‍ അടുത്ത രണ്ടാഴ്ച നിര്‍ണ്ണായകവും വേദനാ ജനകവുമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ്(Donald Trump) പറയുന്നു
അമേരിക്കയ്ക്ക രണ്ടാഴ്ച നിര്‍ണ്ണായകം
വൈറ്റ് ഹൗസിലെ കോവിഡ് 19 റസ്‌പോണ്‍സ് കോ ഓര്‍ഡിനേറ്റര്‍ Deborah Birx പറയുന്നത് ഒരു ലക്ഷം മുതല്‍ 2,40,000 വരെ മരണം സംഭവിക്കാം എന്നാണ്. ചൈനയില്‍ പ്രത്യക്ഷ രോഗലക്ഷണങ്ങളില്ലാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് പുതിയ തലവേദനയെന്ന് South china Morning Post റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം 43,000 രോഗികളാണ് നിരീക്ഷണത്തിലുള്ളത്
English Summary: FAO,WHO,WTO warn the coming days ,world may face acute food shortage
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments