കാർഷിക വിജ്ഞാനവ്യാപനത്തിന്റെയും ആധുനിക ഫാം ജേർണലിസത്തിന്റെയും ചാലക ശക്തിയാണ് ഫാം ഇൻഫർമേഷൻ ബ്യൂറോ എന്നും ,കാർഷിക മേഖലയിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ഉണ്ടായ മാറ്റങ്ങൾക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലെ ഈ മാധ്യമ സ്ഥാപനം കാർഷിക വിജ്ഞാനവ്യാപനത്തിന്റെ നെടുംതൂൺ ആണെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ അമ്പതാം വാർഷികം തിരുവനന്തപുരത്ത് എൻജിനീയേർസ് ഹാളിൽ വച്ച് ഉദ്ഘാടനം ചെയ്യവേ പറയുകയുണ്ടായി.
അച്ചടി ദൃശ്യ-ശ്രാവ്യ നവ മാധ്യമ രംഗത്ത് ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്ക് ഒരു മേൽവിലാസം സൃഷ്ടിക്കാൻ ഇതിൽ പ്രവർത്തിച്ചിരുന്നവർ എല്ലാവർക്കും മുഖ്യമന്ത്രി ആശംസ നേർന്നു. ഇതോടൊപ്പം എഫ് ഐ ബിയുടെ തുടക്കകാലത്ത് അതിനെ സന്തോഷപൂർവ്വം നേതൃത്വംപരമായി നയിച്ച ശ്രീ ഹേലി സാറിനെ ഈ വേദിയിൽ വെച്ച് മുഖ്യമന്ത്രി പൊന്നാടയിട്ട് ആദരിച്ചു.
തിരുവനന്തപുരത്ത് വച്ച് ഒരന്താരാഷ്ട്ര കാർഷിക ചലച്ചിത്രമേള ഡിസംബറിൽ ഉണ്ടാവുമെന്ന് കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽകുമാർ പ്രഖ്യാപിക്കുകയുണ്ടായി
ബഹു കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജു, ശ്രീ ജി എസ് ഉണ്ണികൃഷ്ണൻ നായർ ഡയറക്ടർ സമേട്ടി, ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശ്രീ ശ്രീകുമാർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡയറക്ടർ എ എം കെ പ്രസാദ്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ശ്രീ ആർ അജയകുമാർ ഐഎഎസ്, ആകാശവാണി തിരുവനന്തപുരം അസിസ്റ്റൻറ് ഡയറക്ടർ എസ് രാധാകൃഷ്ണൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ശ്രീ സജി ചന്ദ്രൻ എന്നിവർ പങ്കെടുത്തു
Share your comments