അമ്പതു വർഷം പൂർത്തിയാക്കുന്ന വേളയിൽ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നവമാധ്യമങ്ങളില്‍ സജ്ജീവ സാന്നിദ്ധ്യമാകുന്നു.നവീകരണത്തിന്റെ ഭാഗമായി കൃഷിയും അനുബന്ധ വിഷയങ്ങളുമായി ബന്ധപ്പെട്ട പിക്ചര്‍ മെസേജുകള്‍, ഷോട്ട് മെസേജുകള്‍, ഷോട്ട് വീഡിയോകള്‍ എന്നിവ വാട്ട്‌സപ്പ്,ഫേസ് ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പി ക്കുന്നതാണ്. .ബ്യൂറോയുടെ യൂട്യൂബ് ചാനലായ 'Farm Information Bureau Kerala' നവീകരിച്ച് ഷോട്ട് വീഡിയോകള്‍ക്ക് പ്രാധാന്യം നല്‍കിയതിലൂടെ വരിക്കാരുടെ എണ്ണം 25000 -ത്തോളം ആയിട്ടുണ്ട്.
പ്രധാനപ്പെട്ട ചടങ്ങുകളുടെ വെബ് കാസ്റ്റിങ്ങും ബ്യൂറോ ആരംഭിക്കും.ബ്യൂറോയുടെ പ്രസിദ്ധീകരണങ്ങളായ കേരളകര്‍ഷകന്‍, കേരളകര്‍ഷകന്‍ ഇംഗ്ലീഷ് ഇ-ജേണല്‍ എന്നിവയുടെ ഡിജിറ്റല്‍ പതിപ്പുകള്‍ നവമാധ്യമങ്ങളിലൂടെ കര്‍ഷകരില്‍ എത്തിക്കുന്നതാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാല നിര്‍മ്മിച്ച ഷോര്‍ട്ട് വീഡിയോകള്‍ കര്‍ഷകരിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനവും ബ്യൂറോ ആരംഭിച്ചിട്ടുണ്ട്. നവ മാധ്യമങ്ങളിലൂടെയുള്ള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ സേവനം പത്രപ്രവര്‍ത്തകര്‍ക്കും കര്‍ഷകര്‍ക്കും സന്ദേശമയച്ചുക്കൊണ്ട് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
Share your comments