News

ഫാം ലൈസൻസ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ

Steps for taking Farm License

മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, ഫയർ എൻ ഒ സി, പഞ്ചായത്ത് ലൈസൻസ് എന്നിവയ്ക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഏകജാലക സംവിധാനം വഴി നൽകിയാൽ പണി എളുപ്പമാകും.

അവിടെ നിന്നും  ലഭിക്കുന്ന അപേക്ഷയോടൊപ്പം 3 ഓഫീസിലേക്കുമുള്ള ഉള്ളടക്കം അടക്കം താഴെപ്പറയുന്ന രേഖകളുടെ നാല് സെറ്റ് നൽകണം. ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ച് അതാത് ഓഫീസിൽ ഫീസ് അടയ്ക്കണം.

മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ്

മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ സമർപ്പിക്കണം

 • ടോപ്പോഗ്രാഫിക്കൽ വ്യൂ പ്ലാൻ (ഫാം കെട്ടിടം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻറെ 100 മീറ്റർ ചുറ്റളവ് ഉള്ളതിൻറെ പ്ലാൻ. ഇതിൽ പൊതുതോട്, കുളം, നീർച്ചാൽ, പുഴ തുടങ്ങിയവ പാടില്ല).
 • സൈറ്റ് പ്ലാൻ
 • ബിൽഡിംഗ് പ്ലാൻ
 • (മേൽ പറഞ്ഞ് 3 പ്ലാനുകൾ ഒരു ലൈസൻസ് എൻജിനീയർ തയ്യാറാക്കി അദ്ദേഹത്തിൻറെ ലൈസൻസ് നമ്പർ ഉള്ള സീൽ പതിച്ചു അദ്ദേഹത്തിൻറെ ഒപ്പു വെക്കണം)
 • ബയോഗ്യാസ് പ്ലാൻറ് പ്ലാൻ
 • ചാണക കുഴി പ്ലാൻ
 • സ്ഥലത്തിൻറെ രേഖയുടെ കോപ്പി (പാട്ടത്തിന് ആണെങ്കിൽ പാട്ടക്കരാർ കോപ്പി)
 • നികുതി ചീട്ട്
 • 200 രൂപയുടെ ഫാം ലൈസൻസിയുടെ പേര് ഉള്ള മുദ്രപത്രം

മേൽപ്പറഞ്ഞ കാര്യങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡിൻറെ ഓഫീസിൽ നൽകണം.

അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ ഒരു ദിവസം വെള്ള ഉപയോഗിക്കും, എത്ര കിലോ മാലിന്യം ഉണ്ടാകും, അത് എങ്ങനെ കൈകാര്യം ചെയ്യും (Waste management ) ( ഉദാ : ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കുന്നത്) എന്തൊക്കെ ഉത്പന്നങ്ങളാണ് നിർമിക്കുന്നത്, ഫാം ബിൽഡിംഗ്, സ്ഥലത്തിൻറെ വില, മെഷിനറി എന്നിവയുടെ വിലയും കാണിക്കണം, ഇത് കഴിവതും നാലു ലക്ഷത്തിൽ താഴെ കാണിച്ചാൽ മതി അതിനുമുകളിൽ ആയാൽ ഫീസിൽ വലിയ മാള്ളം ഉണ്ടാകും.

നാലു ലക്ഷത്തിൽ താഴെ ആണെങ്കിൽ ഫീസിന് 3750 രൂപയാണ് ആകുക. ഫീസ് അടച്ചതിന് ശേഷം രസീത് തരും. ഇത്രയുമായാൽ അവിടുന്ന് ഒരു സത്യവാങ് മൂലം തരും. ഫയൽ സൈറ്റ് വേരിഫിക്കേഷന് എൻവിയോൺമെൻറ് എൻജിനീയർക്ക് കൈമാറും . ഒരുമാസത്തിനുള്ളിൽ അദ്ദേഹം റിപ്പോർട്ട് സീനിയർ എൻജിനീയർക്ക് നൽകും. അതിനുശേഷം സർട്ടിഫിക്കറ്റ് നമുക്ക് ലഭിച്ച യൂസർ നെയിം, പാസ്സ്‌വേർഡ് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം.

 

ഫയർ NOC :

ഫയർ NOC ലഭിക്കാൻ ജില്ലാ ഫയർ സേഫ്റ്റി ഓഫീസിലോ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഏകജാലക സംവിധാനത്തിലോ നൽകണം.

 • ടോപ്പോഗ്രാഫിക്കൽ വ്യൂ പ്ലാൻ (ഫാം കെട്ടിടം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻറെ 100 മീറ്റർ ചുറ്റളവ് ഉള്ളതിൻറെ പ്ലാൻ. ഇതിൽ പൊതുതോട്, കുളം, നീർച്ചാൽ, പുഴ തുടങ്ങിയവ പാടില്ല).
 • സൈറ്റ് പ്ലാൻ
 • ബിൽഡിംഗ് പ്ലാൻ
 • (മേൽ പറഞ്ഞ് 3 പ്ലാനുകൾ ഒരു ലൈസൻസ് എൻജിനീയർ തയ്യാറാക്കി അദ്ദേഹത്തിൻറെ ലൈസൻസ് നമ്പർ ഉള്ള സീൽ പതിച്ചു അദ്ദേഹത്തിൻറെ ഒപ്പു വെക്കണം)
 • ബയോഗ്യാസ് പ്ലാൻറ് പ്ലാൻ
 • ചാണക കുഴി പ്ലാൻ
 • സ്ഥലത്തിൻറെ രേഖയുടെ കോപ്പി (പാട്ടത്തിന് ആണെങ്കിൽ പാട്ടക്കരാർ കോപ്പി)
 • നികുതി ചീട്ട്

ജില്ലാ ഫയർ സേഫ്റ്റി ഓഫീസിൽ നിന്നും ലെറ്റർ വരും. അപ്പോൾ ജില്ലാ ഫയർ സേഫ്റ്റി ഓഫീസിൽ 115 രൂപ അടയ്ക്കണം.ഫയൽ ബന്ധപ്പെട്ട ഫയർ സ്റ്റേഷനിലേക്കും. ഹൗസ് ഓഫീസർ ഇൻസ്പെക്ഷൻ നടത്തി റിപ്പോർട്ട് നൽകും.

മേൽപ്പറഞ്ഞ രണ്ടു സർട്ടിഫിക്കറ്റ് കിട്ടിയാൽ ഫാം ലൈസൻസിനുള്ള അപേക്ഷ ലോക്കൽ ബോഡിയിൽ ബിൽഡിംഗ് പെർമിറ്റിന് അപേക്ഷ നൽകണം. ബിൽഡിംഗ് പെർമിറ്റ് കിട്ടിയാൽ ഒരു വർഷത്തിനുള്ളിൽ ബിൽഡിങ് നിർമാണം പൂർത്തിയാക്കി ഫാം റണ്ണിംഗ് കണ്ടീഷൻ ആക്കണം. അതിനുശേഷം ഫാം ലൈസൻസിന് അപേക്ഷിക്കണം.

ബിൽഡിംഗ് പെർമിറ്റ് കിട്ടുന്നതോടുകൂടി ഫാം ലൈസൻസ് കിട്ടും എന്ന് ഉറപ്പിക്കാം. മൃഗങ്ങളെ വാങ്ങി പരിപാലനം ആരംഭിക്കാം.

തയ്യാറാക്കിയത്
എം വി ജയൻ
ക്ഷീര വികസന ഓഫീസർ
എടക്കാട്

ലൈസൻസ് ഇല്ലാതെ സംരംഭം

ഫാം ലൈസൻസ് ഓൺലൈൻ പരീശീലനം


English Summary: FARM LICENSE TAKE kjarsep2520

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine