വിഎഫ്പിസികെയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം ചെമ്പക നഗറിലെ വീട്ടു നമ്പര്‍ 38 ആയുളള ഓഫീസില്‍ നിന്നും നാടന്‍ പച്ചക്കറി ഇനങ്ങളുടെ തൈകള്‍ മൂന്നു രൂപ , അഞ്ചു രൂപ നിരക്കില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക - 8281635530
വിഎഫ്പിസികെ പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായും ലഭ്യമാണ്. പലതരം വിത്തുകള്‍ അടങ്ങിയ 2 ഗ്രാം, 5 ഗ്രാം, 10 ഗ്രാം,50 ഗ്രാം പാക്കറ്റുകളിലാണ് ലഭിക്കുക. പടവലം,ചീര,കുമ്പളം,വെണ്ട,വഴുതന,പയര്‍,വള്ളിപയര്‍,മുളക്,മത്തന്‍,വെള്ളരി,അമരപയര്‍,നാടന്‍ പച്ചക്കറി ഇനങ്ങള്‍ എന്നിവയാണ് ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.vfpckonline.com എന്ന സൈറ്റ് സന്ദര്‍ശിക്കുക.
മൃഗസംരക്ഷണ വകുപ്പിന്റെ ഇടുക്കി ജില്ലയില്‍ വാഗമണിലുള്ള ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ പിഡബ്ല്യൂഡി റസ്റ്റ്ഹൗസ് ഹാളില്‍ ഈ മാസം കര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. ഫെബ്രുവരി 11 ന് മുയല്‍ വളര്‍ത്തല്‍, 12 ന് താറാവ് വളര്‍ത്തല്‍,13ന് പോത്തുകുട്ടി പരിപാലനം,14ന് കാട വളര്‍ത്തല്‍, 18-19 തീയതികളില്‍ കറവപശു പരിപാലനം, 25-26 തീയതികളില്‍ മുട്ടകോഴി വളര്‍ത്തല്‍, 27-28 തീയതികളില്‍ ഇറച്ചികോഴി വളര്‍ത്തല്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സാക്ഷ്യപത്രവും കൈപ്പുസ്തകവും നല്‍കും. വെറ്റിനറി സര്‍വ്വകലാശാലയിലെയും മൃഗസംരക്ഷണ വകുപ്പിലേയും വിദഗ്ധരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുക. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക -944613618/ 9744276759
റബ്ബറിന്റെ ശാസ്ത്രീയ വിളവെടുപ്പിനെകുറിച്ചുള്ള പരിശീലന പരിപാടി 2020 ഫെബ്രുവരി 11-12 തീയതികളില്‍ കോട്ടയത്തുള്ള റബ്ബര്‍ പരിശീലന ഇന്‍സ്റ്റിട്യൂട്ടില്‍ നടത്തും. വിളവെടുപ്പ്, വിവിധയിനം ടാപ്പിംഗ് കത്തികളുടെ ഉപയോഗം, ഉത്തേജക ഔഷധപ്രയോഗം എന്നിവയിലാണ് പരിശീലനം. താത്പ്പര്യമുള്ളവര്‍ ബന്ധപ്പെടുക --- 0481-2353127
സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുടെ ഇറച്ചിവില്‍പ്പനശാല തുടങ്ങാന്‍ മൂന്ന് ലക്ഷം രൂപ ചിലവ് വരുന്ന പദ്ധതി എംപിഐ വഴി നടത്താന്‍ ഉദ്ദേശിക്കുന്നു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള അപേക്ഷകള്‍ 2020 ഫെബ്രുവരി 15 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് മാനേജര്‍( മാര്‍ക്കറ്റിംഗ്),എംപിഐ ലിമിറ്റഡ്, ഇടയാര്‍.പി.ഓ, കൂത്താട്ടുകുളം എന്ന വിലാസത്തിലോ 9447207727 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംശാദായം 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അംശാദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കാം. 2020 ഫെബ്രുവരി 29 വരെ ഇതിനായി സമയം അനുവദിച്ചു.
Share your comments