News

പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും സഹായം

ക്ഷീരമേഖലയിലേക്ക് കടക്കുന്നവർക്കുണ്ട് ഒട്ടേറെ ധനസഹായ പദ്ധതികൾ

ഗോധനം (സങ്കരയിനം)

സഹായം: 33000 രൂപ ,അർഹത: പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന. വനിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കും മുൻഗണന.

ചെയ്യേണ്ടത്: നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസന യൂണിറ്റ് ഓഫിസിൽ നേരിട്ട് നൽകണം. 

 കാലിത്തൊഴുത്ത് നിർമാണം

 സഹായം: 50,000 രൂപ

 അർഹത: തൊഴുത്ത് പൂർണമായും നശിച്ചു പോയവർക്കും പുതിയ തൊഴുത്ത് നിർമിക്കുന്നവർക്കും.

 കറവയന്ത്രം

 സഹായം: 25000 രൂപ

 അർഹത: അഞ്ചോ അതിൽ കൂടുതലോ ഉരുക്കളെ വളർത്തുന്ന ക്ഷീരകർഷകർക്കു മുൻഗണന.

 അവശ്യാധിഷ്ഠിത ധനസഹായം

 സഹായം: ആകെ ചെലവഴിക്കുന്ന തുകയുടെ 50 ശതമാനം സബ്സിഡി. പരമാവധി തുക 50,000 രൂപ.

 അർഹത: ഡെയറിഫാം ആധുനികവൽക്കരിക്കുന്ന കർഷകർക്ക് മുൻഗണന.

 ഗോധനം (തനത് ഇനം)

 സഹായം: 35000

രണ്ട് പശു യൂണിറ്റ്

സഹായം : 66000 രൂപ

5 പശു യൂണിറ്റ്

അർഹത: 25 സെന്റിൽ കുറയാത്ത സ്ഥലത്ത് തീറ്റപ്പുൽക്കൃഷി ചെയ്യാൻ സ്ഥലസൗകര്യമുള്ളവരായിരിക്കണം.

10 പശു യൂണിറ്റ്

സഹായം: 3,66,000

അർഹത: 50 സെന്റിൽ കുറയാത്ത സ്ഥലത്ത് തീറ്റപ്പുൽക്കൃഷി നടത്താൻ സ്ഥല സൗകര്യമുള്ളവരായിരിക്കണം.

5 കിടാരി യൂണിറ്റ്

സഹായം : 98,800 രൂപ

10 കിടാരി യൂണിറ്റ്

സഹായം: 1,96,400 രൂപ

ക്ഷീരകൃഷിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ പരിധിയിലുള്ള  ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് ഓഫിസുമായി ബന്ധപ്പെടണം.


English Summary: FARM STARTUP HELP

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine