നിലവിലുള്ള വലിയ നടീൽ യന്ത്രത്തിന്റെ ചെറുമാതൃക, കൊയ്ത്തു യന്ത്രം, കുഴിയെടുക്കൽ ഉപകരണം, മെതിയന്ത്രം, നെല്ലു പാറ്റുന്നതിനുള്ള യന്ത്രം, ട്രാക്ടറിൽ ഘടിപ്പിച്ച് ഉപയോഗിക്കാൻ കഴിയുന്ന മറ്റു സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം സ്ത്രീസൗഹൃദ യന്ത്രങ്ങളാക്കി പരിഷ്കരിക്കാനാണു കൃഷി വകുപ്പിന്റെ നീക്കം. ഈ യന്ത്രങ്ങളെല്ലാം തന്നെ സബ്സിഡി നിരക്കിൽ നൽകാനും പദ്ധതിയുണ്ട്.
സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പോർട്ടബിൾ വാട്ടർ പമ്പ് സെറ്റ് നേരത്തെ പുറത്തിറക്കിയിരുന്നു. കുടുംബശ്രീ അംഗങ്ങളെ കൂടുതലായി കൃഷിയിലേക്ക് ആകർഷിക്കാനും സ്ത്രീ സൗഹൃദ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിലൂടെ കൃഷി വകുപ്പ് ലക്ഷ്യമിടുന്നു.സംസ്ഥാന സർക്കാരിൻ്റെ ആനുകൂല്യങ്ങൾക്കു പുറമെ കർഷകർ, സംരംഭകർ, സ്വയംസഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവർക്കു കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ വഴിയും യന്ത്രങ്ങൾ നൽകും.സ്ത്രീകൾക്കു യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ പ്രത്യേക പരിശീലന ക്ലാസ് കൃഷി വകുപ്പു സംഘടിപ്പിക്കും.
Share your comments