<
  1. News

ഏഴു സംസ്ഥാനങ്ങളില്‍ കര്‍ഷകസമരം 

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഏഴ് സംസ്ഥാനങ്ങളില്‍ കര്‍ഷക സമരം തുടങ്ങി.കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സമരത്തിനുള്ളത്.

KJ Staff
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഏഴ് സംസ്ഥാനങ്ങളില്‍ കര്‍ഷക സമരം തുടങ്ങി.കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സമരത്തിനുള്ളത്. ഇന്നുമുതൽ 10 ദിവസത്തേക്കാണ് സമരം.കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാതെയുള്ള സമരമാണ് നടത്തുന്നത്‌.കേരളത്തിലെ കര്‍ഷകരും സമരത്തില്‍ പങ്കാളികളാകുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് അറിയിച്ചു .ഇന്ന് പലയിടങ്ങളിലും സമരക്കാര്‍ പച്ചക്കറികളുമായി പോയ വാഹനങ്ങള്‍ തടഞ്ഞു.എന്നാൽ  കര്‍ഷകസമരം കോണ്‍ഗ്രസ് തയ്യാറാക്കിയതാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിങ് പ്രതികരിച്ചത്.

സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില നല്‍കണം, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് 10 ദിവസം നീണ്ടു നിൽക്കുന്ന കര്‍ഷക  .സമരം സമാധാനപരമായിരിക്കുമെന്നും വാഹനങ്ങള്‍ തടയുകയോ റോഡുകള്‍ ഉപരോധിക്കുകയോ ചെയ്യില്ലെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് അറിയിച്ചു.സമരത്തിൻ്റെ  ഭാഗമായി പച്ചക്കറികള്‍, ഭക്ഷ്യ വസ്തുക്കള്‍, പാലുത്പന്നങ്ങള്‍ എന്നിവ സമീപ നഗരങ്ങളിലേക്ക് വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കും. ആവശ്യമുള്ളവര്‍ ഗ്രാമങ്ങളില്‍ വന്ന് വാങ്ങിക്കൊണ്ട് പോകണമെന്നും സമരക്കാര്‍ പറഞ്ഞു.
സമരത്തിന് ഇരുനൂറോളം സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് അവകാശപ്പെടുന്നു. 130 കര്‍ഷക സംഘടനകളുടെ ഫെഡറേഷനാണ് രാഷ്ട്രീയകിസാന്‍ മഹാസംഘ്. 
English Summary: farmer protest in seven states

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds