<
  1. News

ഏറ്റവും കൂടുതൽ കർഷകർ രജിസ്റ്റർ ചെയ്ത തിരുവനന്തപുരം ജില്ലയിൽ നിന്ന്..

പതിനാറ് ഇനം പച്ചക്കറികൾക്കും പഴങ്ങൾക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിസ്ഥാന വില പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കർഷകരുടെ എണ്ണം മുപ്പത്തി രണ്ടായിരത്തിലധികം ആയി. നവംബർ ഒന്നിനാണ് രാജ്യത്ത് തന്നെ ആദ്യമായി കേരളത്തിലാണ് ഈ പദ്ധതി നിലവിൽ വരുന്നത്. ഈ പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ കർഷകർ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്.

Priyanka Menon

പതിനാറ് ഇനം പച്ചക്കറികൾക്കും പഴങ്ങൾക്കും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിസ്ഥാന വില പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കർഷകരുടെ എണ്ണം മുപ്പത്തി രണ്ടായിരത്തിലധികം ആയി. നവംബർ ഒന്നിനാണ് രാജ്യത്ത് തന്നെ ആദ്യമായി കേരളത്തിലാണ് ഈ പദ്ധതി നിലവിൽ വരുന്നത്. ഈ പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ കർഷകർ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. ആറായിരത്തിലധികം പേർ ഇവിടെ രജിസ്റ്റർ ചെയ്തു. രണ്ടാം സ്ഥാനത്ത് മൂവായിരത്തിലധികം പേർ രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ലയാണ്. നിലവിൽ കൃഷി നടത്തിയിട്ടുള്ള വർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 15 വരെ സർക്കാർ നീട്ടി നൽകിയിട്ടുണ്ട്. ഈ പദ്ധതിയിൽ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തത് നേന്ത്രവാഴ കർഷകരാണ്. വയനാട് ജില്ലയിൽ മാത്രം ഈ കാലയളവിൽ 98,000 കിലോ നേന്ത്രക്കായ് ആണ് സംഭരണം നടത്തിയിട്ടുള്ളത്. നേന്ത്രക്കായയുടെ അടിസ്ഥാന വില കിലോ 30 രൂപയാണ്. നിലവിൽ വയനാട് ജില്ലയിൽ മാത്രമേ സംഭരണ നടത്തിയിട്ടുള്ളൂ. ഓരോ ജില്ലകളിലും പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള ജില്ലാതല സമിതികൾ ആണ് സംഭരണ വില നിശ്ചയിക്കുന്നത്.

സംഭരണ വിലയും വിപണിയിലെ വിലയും തമ്മിലുള്ള വിത്യാസം കൃഷിവകുപ്പ് അനുശാസിക്കുന്ന രീതിയിൽ ഏജൻസികൾ കർഷകർക്ക് ലഭ്യമാകും. ഇതിനോടകം സംസ്ഥാനത്ത് 580 സംഭരണശാലകൾ ആണ് തുറന്നിട്ടുള്ളത്. ഇതിൽ അപേക്ഷിച്ചുള്ള കർഷകരുടെ സ്ഥലം സന്ദർശിച്ച് അനുമതി നൽകുന്നതിനുള്ള നടപടികൾ ഇന്ന് കേരളമൊട്ടാകെ നടന്നുവരുന്നു. ആദ്യഘട്ടം പൂർത്തിയാക്കിയാൽ പിന്നീട് ഓരോ വിളക്കും കൃഷിയിറക്കിയതിനുശേഷം ഈ പദ്ധതി പ്രകാരം നിശ്ചയിക്കുന്ന കാലയളവിൽ അപേക്ഷിച്ചാൽ മാത്രമേ ആനുകൂല്യം കർഷകർക്ക് ലഭ്യമാകൂ. നേന്ത്രവാഴ കർഷകർ കഴിഞ്ഞാൽ പിന്നെ ഈ പദ്ധതിയിൽ ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത് കപ്പ കൃഷി ചെയ്യുന്ന വരും വള്ളി പയർ കൃഷി ചെയ്യുന്നവരുമാണ്.

ലൈസൻസുള്ള രാസവള കീടനാശിനി വിൽപ്പനക്കാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

പമ്പ് സെറ്റുകൾ സോളാറിലേക്ക് മാറ്റാം

സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ നിന്ന് ഇനി മീൻ വാങ്ങാം!

English Summary: farmer registration

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds