പ്രിയമുള്ളവരേ,
കർഷകർക്ക് വളരെ ഉപകാരപ്രദമായ ഒരു പെൻഷൻ പദ്ധതി (Pension scheme) കർഷക ക്ഷേമനിധി ബോർഡിലൂടെ സർക്കാർ നടപ്പിലാക്കുകയാണ്.
60 വയസ്സിനു ശേഷം മാസംതോറും 5000 രൂപ ഓരോ കർഷകനും ലഭിക്കുന്ന ഈ പദ്ധതിയിൽ ജൂൺ 15 മുതൽ അംഗമായി ചേരാവുന്നതാണ്
പ്രത്യേകതകൾ (Specifications)
1. അഞ്ചു സെന്റ് സ്ഥലം എങ്കിലും സ്വന്തമായോ ലീസ് ഉടമസ്ഥതയിലോ ഉണ്ടായിരിക്കുകയും മൂന്നുവർഷമായി കൃഷി മുഖ്യ വരുമാനമായി ജീവിക്കുന്നയാളും ആണ് കർഷകനായി പരിഗണിക്കപ്പെടുന്നത്.
2. പ്രതിവർഷ വരുമാനം 5 ലക്ഷത്തിൽ കൂടാൻ പാടില്ല ( നമ്മൾ ഭൂരിപക്ഷം പേരും ഇത്തരത്തിലല്ല )
3. മാസംതോറും ഓരോ അംഗവും 100 രൂപ അടയ്ക്കുമ്പോൾ സർക്കാർ വ്യക്തിക്ക് വേണ്ടി 250 രൂപ അടയ്ക്കുന്നതാണ് .
4. അപേക്ഷകൾ ഓൺലൈൻ ആയോ നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ നൽകാവുന്നതാണ്.
അപേക്ഷകൾ ഓൺലൈനായി ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെന്റർ (CSC) വഴിയും നൽകാം.അഞ്ച് സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശമുള്ള അഞ്ച് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുള്ള വ്യക്തിക്ക് അപേക്ഷിക്കാം.
- ഉദ്യാനകൃഷി
- ഔഷധ സസ്യകൃഷി
- നേഴ്സറി നടത്തിപ്പ്,
- മത്സ്യം,
- അലങ്കാരമത്സ്യം,
- കക്ക,
- തേനീച്ച,
- പട്ടുനൂൽപ്പുഴു,
- കോഴി,
- താറാവ്,
- ആട്,
- മുയൽ
കന്നുകാലി ഉൾപ്പെടെയുള്ളവയുടെ പരിപാലനം കാർഷിക ആവശ്യത്തിനായുള്ള ഭൂമിയുടെ ഉപയോഗവും കൃഷിയുടെ നിർവചനത്തിൽ ഉൾപ്പെടും.
Share your comments