റിച്ചസ്റ്റ് ഫാർമർ ഓഫ് ഇന്ത്യ 2023 അവാർഡ് ജേതാവായി ഛത്തീസ്ഗഡിൽ നിന്നുള്ള കർഷകനായ ഡോ. രാജാറാം ത്രിപാഠി. ജൈവകൃഷിയിലും സുസ്ഥിര കൃഷിയിലും അദ്ദേഹം നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായി APEXBRASIL സ്പോൺസർഷിപ്പിൽ ബ്രസീലിലേക്ക് ഏഴ് ദിവസത്തെ യാത്രാ പാസും അദ്ദേഹത്തിന് ലഭിച്ചു. കാർഷിക രീതികളിൽ വിപ്ലവം സൃഷ്ടിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്.
പ്രതിവർഷം 25 കോടി വരുമാനം..
പ്രതിവർഷം 25 കോടിയിലധികം രൂപ സമ്പാദിക്കുന്ന കർഷകനാണ് ഡോ. രാജാറാം ത്രിപാഠി. കൃഷിയിൽ മാത്രമല്ല, വിദ്യാഭ്യാസ മേഖലയിലും സമ്പനന്നാണ് ത്രിപാഠി. 5 വ്യത്യസ്ത വിഷയങ്ങളിൽ ബി.എസ്.സി., എൽ.എൽ.ബി., എം.എ എന്നിവയിൽ ബിരുദം നേടിയ വ്യക്തിയാണ് അദ്ദേഹം. Maa Danteshwari Herbal Farms and Research Center സ്ഥാപകനായ അദ്ദേഹം തികച്ചും ഓർഗാനിക് രീതികളിലൂടെ ഔഷധ സസ്യങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും നിർമ്മാതാക്കളിൽ ഒരാളായി മാറ്റി.
കൂടാതെ, ഔഷധസസ്യ കൃഷിരീതികളുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന സംഘടനയായ CHAMF (സെൻട്രൽ ഹെർബൽ അഗ്രോ മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ) ന്റെ ചെയർമാനാണ് രാജാറാം ത്രിപാഠി. ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മറ്റ് എല്ലാ ജൈവകൃഷി പ്രവർത്തനങ്ങളുടെയും വാർഷിക വിറ്റുവരവ് അദ്ദേഹത്തെ റിച്ചസ്റ്റ് ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നേടിക്കൊടുത്തു.
Share your comments