<
  1. News

കര്‍ഷകര്‍ക്ക് ഇനി തേങ്ങാ പൊങ്ങില്‍നിന്ന് മികച്ച വരുമാനം ലഭ്യമാക്കാം. പൊങ്ങില്‍നിന്നുള്ള പുതിയ മൂല്യവർധിത ഉൽപ്പന്നങ്ങള്‍ വികസിപ്പിക്കുന്നു

പുതിയതായി പൊങ്ങില്‍നിന്നുള്ള ജ്യൂസ്, പ്രോട്ടീന്‍ പൗഡര്‍ തുടങ്ങിയവയാണ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. തേങ്ങാ പൊങ്ങില്‍നിന്ന് മികച്ച വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനായാണ് ഇത്തരമൊരു നീക്കം.

Meera Sandeep

നാളികേര വികസന ബോര്‍ഡ് പുതിയ ഉത്പന്നങ്ങളുടെ പരീക്ഷണം ഡിസംബറോടെ ആരംഭിക്കും. തേങ്ങാ പൊങ്ങില്‍നിന്നാണ് പുതിയ ഉത്പന്നങ്ങള്‍ എത്തുക. ഇതിനോടകം തേങ്ങാ പൊങ്ങില്‍നിന്നു മിഠായി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പുതിയതായി പൊങ്ങില്‍നിന്നുള്ള ജ്യൂസ്, പ്രോട്ടീന്‍ പൗഡര്‍ തുടങ്ങിയവയാണ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. തേങ്ങാ പൊങ്ങില്‍നിന്ന് മികച്ച വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനായാണ് ഇത്തരമൊരു നീക്കം.

The Coconut Development Board, Kerala will start testing the new products from coconut by December. By this time, candy from sprouted coconut was introduced in the market. Now they are planning to prepare juice and protein powder from sprouted coconut.

ബോര്‍ഡിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് പരീക്ഷണങ്ങള്‍ നടത്തിവരുന്നത്. പുതിയ ഉത്പന്ന സാമ്പിളുകളാണ് ആദ്യം വിപണിയില്‍ എത്തിക്കുക.  പിന്നീട് ആവശ്യക്കാര്‍ക്ക് ടെക്നോളജി നല്‍കും. ഇതിനുള്ള പരിശീലനവും നല്‍കും. സംരംഭം ആരംഭിക്കാനുള്ള സബ്സിഡിയും ബോര്‍ഡ് നല്‍കുന്നുണ്ട്.

അടുക്കള വിഭാഗത്തിലേക്ക് ഇതിനോടകം പനീര്‍ നിര്‍മിച്ചിട്ടുണ്ട്. തേങ്ങാപ്പാല്‍, സോയ പാല്‍ എന്നിവ ചേര്‍ത്താണ് പനീര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിന്റെ ടെക്നോളജിയും തയ്യാറാണ്. കോവിഡ് കാലത്ത് നിരവധി പേര്‍ വിവിധ ഉത്പന്നങ്ങളുടെ ടെക്നോളജിക്കായി ബോര്‍ഡിനെ സമീപിക്കുന്നുണ്ട്. ഇതില്‍ ചോക്ലേറ്റ്, ചിപ്സ്, കുക്കീസ്, അച്ചാര്‍ തുടങ്ങിയവയുടെ ടെക്നോളജിക്കാണ് ആവശ്യക്കാര്‍ ഏറെയും.

അടുത്തുതന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉപഭോക്താക്കള്‍ക്കായുള്ള പരിശീലനവും ആരംഭിക്കും. നാളികേരത്തില്‍നിന്ന് വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഇതിനോടകം വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

#krishijagran #kerala #news #earn #betterfrom #sproutedcoconut

തെങ്ങിന് ഇന്‍ഷുറന്‍സ് പരിരക്ഷ - നാളികേര വികസന ബോർഡ് Coconut Insurance

ആരോഗ്യകരമായ ജീവിതത്തിന് നാളികേരം

 

English Summary: Farmers can now get a better income from sprouted coconut

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds