<
  1. News

പഞ്ചാബിൽ ഉരുളക്കിഴങ്ങ് വിളവെടുപ്പ്, വിലയിടിവ് കാരണം നഷ്ടത്തിലേക്ക് കൂപ്പുകുത്തി കർഷകർ

പഞ്ചാബിൽ ഉരുളക്കിഴങ്ങ് വിളവെടുപ്പ് വിജയകരമായി നടക്കുന്നു, എന്നാൽ സംസ്‌ഥാനത്തു ഉരുളക്കിഴങ്ങിന്റെ വിലയിടിവ് കാരണം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് കർഷകർ.

Raveena M Prakash
Farmers cultivating potato in Punjab, but price falling down
Farmers cultivating potato in Punjab, but price falling down

പഞ്ചാബിൽ ഉരുളക്കിഴങ്ങ് വിളവെടുപ്പ് വിജയകരമായി നടന്നു, എന്നാൽ സംസ്‌ഥാനത്തു ഉരുളക്കിഴങ്ങിന്റെ വിലയിടിവ് കാരണം നഷ്ടത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കയാണ് ഭൂരിഭാഗം കർഷകർ. പഞ്ചാബിൽ 300 ഏക്കറിൽ ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കർഷകന്റെ വിളയുടെ മൂന്നിൽ രണ്ട് ഭാഗവും വിളവെടുപ്പു കഴിഞ്ഞു. എന്നാൽ കർഷകർ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉരുളക്കിഴങ്ങിന് ലഭ്യമായ വിലയുടെ 40 ശതമാനം മാത്രമാണ് അദ്ദേഹത്തിനു വിപണിയിൽ നിന്ന് നേടാൻ കഴിഞ്ഞത്.

വിലകൾ ഇത്രയും കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും, കഴിഞ്ഞ വർഷം ഒരു കിലോയ്ക്ക് വെറും 4 രൂപയായിരുന്നു ഉരുളക്കിഴങ്ങിന് ലഭിച്ചത് എന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ ഇപ്പോൾ കിലോയ്ക്ക് നിരക്ക് 10 രൂപയായി. കാർഷികോൽപ്പന്നങ്ങൾ വിപണിയിൽ വാങ്ങാത്തവർ ഇല്ല, എന്നാൽ ഇത് വാഗ്ദാനം ചെയ്യുന്ന കർഷകർക്ക്, ഉരുളക്കിഴങ്ങു ഏത് നിരക്കിലും വിൽക്കാനും പ്രേരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിലയിടിവ് സാമ്പത്തികമായി ഓരോ കർഷകരെയും പ്രതിസന്ധിയിലാഴ്ത്തുന്നു. ഉൽപാദനച്ചെലവ്, കർഷകർക്ക് ലഭിക്കുന്ന വിലയെക്കാൾ കൂടുതലാണ്. ഉൽപാദനച്ചെലവ് കിലോയ്ക്ക് 9 രൂപയായിരിക്കുമെന്ന് കർഷകരുടെ കണക്കാക്കുന്നു, എന്നാൽ അവയുടെ ചെലവിന്റെ 50 ശതമാനം മാത്രമേ വിളകൾ വിപണിയിൽ വിൽക്കുമ്പോൾ ലഭിക്കൂന്നുള്ളൂ.

ഈ വർഷം, ഉരുളക്കിഴങ്ങ് കൃഷിയുടെ പ്രദേശം 1.14 ലക്ഷം ഹെക്ടറാണ്, കഴിഞ്ഞ വർഷം 1.10 ലക്ഷം ഹെക്ടറിൽ നിന്ന് 1.14 ലക്ഷം ഹെക്ടറായി ഉയർന്നു, അത് ഒരു വലിയ വിളവെടുപ്പിലേക്ക് നയിച്ചു. സംസ്ഥാനത്തു ഉരുളക്കിഴങ്ങിന് വില ഇടിവുണ്ടാനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്, വിളയുടെ അധിക ഉൽപാദനവും, ഉരുളക്കിഴങ്ങിന്റെ സ്റ്റോക്കുകൾ കഴിഞ്ഞ സീസണിൽ സംസ്ഥാനത്തൊട്ടാകെയുള്ള തണുത്ത സ്റ്റോറേജുകളിൽ സംരക്ഷിച്ചിരുന്നു. ഈ വർഷം, ഉരുളക്കിഴങ്ങ് വളരുന്ന എല്ലാ സംസ്ഥാനങ്ങളിലും വിളവ് കൂടുകയും ചെയ്‌തു. അതിനാൽ തന്നെ പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ബീഹാർ, കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉരുളക്കിഴങ്ങ് ആവശ്യമില്ല.

ജലന്ധറിനടുത്തുള്ള ജഗൻപൂർ ഗ്രാമത്തിൽ നിന്നുള്ള ഉരുളക്കിഴങ്ങ് കർഷകർ, ഉരുളക്കിഴങ്ങിന്റെ ഡിമാൻഡ് വർദ്ധനവ് മാർച്ച് പകുതിയോടെ കൂടുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം, വിത്ത് ഉരുളക്കിഴങ്ങിൻറെ നിരക്ക്, കിലോയ്ക്ക് 18 മുതൽ 20 രൂപ വരെ ആയിരുന്നു. ഈ വർഷം, വില 50 ശതമാനത്തിലധികം ഇടിഞ്ഞു. മുമ്പത്തെ വിളവെടുപ്പ് സീസണിൽ നിന്ന് 40 ലക്ഷം ഉരുളക്കിഴങ്ങു നശിപ്പിക്കേണ്ടി വന്നു എന്നും, അതിനാൽ തന്നെ ഉരുളക്കിഴങ്ങ് വിത്ത് വ്യാപാരികൾ ഈ വർഷം ഒരു ഉൽപ്പന്നവും വാങ്ങുന്നില്ല, എന്ന് പഞ്ചാബിലെ ഉരുളക്കിഴങ്ങ് സീഡ് ഗ്രോവർ വെളിപ്പെടുത്തി. രാജ്യത്ത് മുഴുവൻ വിത്ത് ഉരുളക്കിഴങ്ങും വിതരണം ചെയ്യുന്നത് പഞ്ചാബാണ്. സംസ്ഥാനത്ത് വളരുന്ന 70 ശതമാനത്തോളം വിത്ത് ഉരുളക്കിഴങ്ങുകളാണ്, 30 ശതമാനം ഉരുളക്കിഴങ്ങു പച്ചക്കറിയ്ക്കായി ഉപയോഗിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഗുജറാത്തിലും, മധ്യപ്രദേശിലും ഗോതമ്പ് താങ്ങുവില കുത്തനെ കുറയുന്നു

English Summary: Farmers cultivating potato in Punjab, but price falling down

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds