കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ഡല്‍ഹിയിൽ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ കര്‍ഷകര്‍ മാര്‍ച്ച് നടത്തി. ചരിത്രത്തില്‍ ആദ്യമായാണ് തൊഴിലാളികള്‍, കര്‍ഷകര്‍, എന്നീ സമൂഹത്തിലെ നിര്‍ണായ ഉത്പാദക ശക്തികള്‍ സംയുക്തമായി റാലി സംഘടിപ്പിക്കുന്നതു. സിഐടിയു, കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.മഹാരാഷ്ട്രയിലെ ലോങ് മാർച്ചിനെ അനുസ്മരിപ്പിച്ച മാർച്ചിൽ മൂന്നു ലക്ഷത്തോളം പേർ പങ്കെടുത്തു . രാംലീല മൈതാനത്തു നിന്നു രാവിലെ ഒൻപതോടെ ആരംഭിച്ച പ്രകടനം പന്ത്രണ്ടു മണിയോടെ പൂർണമായും പാർലമെന്റ് സ്ട്രീറ്റിലെത്തി.
കര്‍ഷകരേയും തൊഴിലാളികളേയും ബാധിക്കുന്ന 15 ആവശ്യങ്ങൾ മുന്‍നിര്‍ത്തിയാണ് റാലി നടത്തിയത് കാര്‍ഷിക കടങ്ങൾ എഴുതി തള്ളുക, ഉല്പാദന ചെലവിന്‍റെ അടിസ്ഥാനത്തിൽ താങ്ങുവില നിശ്ചയിക്കുക. രാജ്യത്തെ മുഴുവൻ കർഷകർക്കും തൊഴിലാളികൾക്കും കുറഞ്ഞ 18,000 വേതനം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം.
കേരളത്തിൽ നിന്നു പതിനായിരത്തിലധികം പേർ സമരത്തിൽ പങ്കെടുത്തു .സമരത്തിൻ്റെ അടുത്ത ഘട്ടമായി നവംബറിൽ രാജ്യത്തിൻ്റെ നാല് ഭാഗത്തുനിന്നും ഡൽഹിയിലേക്ക് ലോങ്ങ് മാർച്ച് നടത്തും.
Share your comments