<
  1. News

ഖാദി ബോർഡ്  തേൻ സംഭരിക്കാത്തതിനെ തുടർന്ന് വിപണി കണ്ടെത്താനാകാതെ കർഷകർ 

ഖാദി ബോർഡ് തേൻ സംഭരിക്കാത്തതിനെ തുടർന്ന് വിപണി കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് തേനീച്ച കർഷകർ.ഖാദിബോർഡാണ് സംസ്ഥാനത്തെ പ്രധാന തേൻ സംഭരണ ഏജൻസി.

Asha Sadasiv
khadi
ഖാദി ബോർഡ് തേൻ സംഭരിക്കാത്തതിനെ തുടർന്ന് വിപണി കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് തേനീച്ച കർഷകർ. ഖാദിബോർഡാണ് സംസ്ഥാനത്തെ പ്രധാന തേൻ സംഭരണ ഏജൻസി. തൃപ്പൂണിത്തുറ, ബാലുശ്ശേരി, കോഴിക്കോട് സർവോദയ സംഘം എന്നിവിടങ്ങളിലാണ് ബോർഡിന്റെ സംഭരണ കേന്ദ്രങ്ങൾ.

കർഷകരുമായി ആലോചിച്ചാണ് വർഷാവർഷം വില തീരുമാനിച്ചിരുന്നത്. എന്നാൽ 5 വർഷമായി യോഗം കൂടിയിട്ടില്ല. കിലോഗ്രാമിന് 130 രൂപ എന്ന അഞ്ചു വർഷത്തെ വിലയാണ് ഇപ്പോഴും പ്രാബല്യത്തിലുള്ളത്. ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് സംഭരണത്തിന് തടസ്സമായി പറയുന്നത്.

കഴിഞ്ഞ വർഷം കുറഞ്ഞ തോതിൽ വാങ്ങിയെങ്കിലും മാസങ്ങൾ കഴിഞ്ഞാണ് കർഷകർക്ക് പണം നൽകിയത്. അതേസമയം കേരളത്തിൽ കൃഷിയുള്ള തമിഴ്നാട് സ്വദേശികളിൽനിന്ന് ബോർഡ് തേൻ സംഭരിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. വില ഇവർക്കു പിന്നീടു നൽകിയാൽ മതി. 

പ്രളയകാലത്ത് തേനീച്ചകൾ ചത്തും പെട്ടികളോടെ ഒലിച്ചുപോയും കർഷകർക്ക് വൻ നഷ്ടമാണുണ്ടായത്.  കാലത്തെ മികച്ച സീസണാണ് ഇത്തവണത്തേത്. ഒരു പെട്ടിയിൽനിന്ന് ശരാശരി 18 കിലോഗ്രാം തേൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഖാദി ബോർഡ് പിന്മാറിയതോടെ വിപണി കണ്ടെത്താനാകാതെ  വലയുകയാണ് കർഷകർ .
English Summary: Farmers not able to find market for honey following Khadi board's stoppage of honey collection

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds